ശശിക്കെതിരെ  വി എസ്  കേന്ദ്ര നേതൃത്തത്തിന്  പരാതി 

പാര്‍ട്ടിക്കുള്ളില്‍ പ്രബല വിഭാഗത്തിന്റെ   എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് സി.പി.എം നേതൃത്വം ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ജനമുന്നേറ്റ യാത്രയുടെ നായകനായി പി.കെ ശശി എം.എല്‍.എയെ നിയോഗിച്ചത്.

0

തിരുവനതപുരം :ഡി വൈ ഫ് ഐ  വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എക്കെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധമറിയിച്ച് വി.എസ് അച്യുതാനന്ദന്‍. കേന്ദ്ര കമ്മറ്റിയെ ഫോണില്‍ അതൃപ്തി അറിയിച്ചു. വിവാദങ്ങള്‍ക്കിടെ ശശിയെ ഷൊർണൂർ മണ്ഡലത്തിലെ ജനമുന്നേറ്റ യാത്രയുടെ ക്യാപ്റ്റനാക്കിയതിനെയും വി.എസ് വിമര്‍ശിച്ചു. ശശിക്കെതിരായ പരാതി നാളെ പാര്‍ട്ടി സംസ്ഥാന സമിതി പരിഗണിക്കാനിരിക്കെയാണ് വി.എതന്റെ നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്

പാര്‍ട്ടിക്കുള്ളില്‍ പ്രബല വിഭാഗത്തിന്റെ   എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് സി.പി.എം നേതൃത്വം ഷൊര്‍ണൂര്‍ മണ്ഡലത്തിലെ ജനമുന്നേറ്റ യാത്രയുടെ നായകനായി പി.കെ ശശി എം.എല്‍.എയെ നിയോഗിച്ചത്. പക്ഷേ സ്ത്രീ സമത്വം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ സംസ്ഥാന തലത്തില്‍ തന്നെ സി.പി.എമ്മിന് ഇത് തിരിച്ചടിയുണ്ടാക്കുമെന്നാണ്  രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .

 

 

You might also like

-