പരാതിക്കാരോ, സാക്ഷികളോ ആയ സ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന് ഡിജിപി

വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി മുന്നറിയിപ്പ്

0

തിരുവനന്തപുരം: പരാതിക്കാരോ, സാക്ഷികളോ ആയ വനിതകളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്ന് ഡിജിപി. ഇതുസംബന്ധിച്ച്‌ കര്‍ശന വ്യവസ്ഥകള്‍ പാലിക്കണമെന്ന് നിര്‍ദ്ദേശിച്ച്‌ ഡിജിപി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കുലറയച്ചു. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി മുന്നറിയിപ്പ് നല്‍കി. കുറ്റകൃത്യത്തിന് ഇരയാകുന്ന സ്ത്രീക്ക് നിയമസംരക്ഷണം നല്‍കുന്നതിനൊപ്പം അവര്‍‍ക്ക് വൈദ്യസഹായവും നല്‍കണം. സ്ത്രീകളുടെ വീട്ടില്‍ വച്ചോ അവ‍ക്ക് സൗകര്യപ്രദമായ സ്ഥലത്തുവച്ചോ വനിതാ ഉദ്യോഗസ്ഥര്‍ വേണം മൊഴിയെടുക്കേണ്ടത്. വിവരശേഖരണ വിഡിയോയില്‍ പകര്‍ത്തണം. വനിതകള്‍ നല്‍കുന്ന മൊഴികള്‍ ഒപ്പിട്ടുവാങ്ങേണ്ട ആവശ്യവുമില്ലെന്നും ഡിജിപി നിര്‍ദ്ദേശിച്ചു.

You might also like

-