കോവിഡ് ഭീതിയിൽ ജയിലിൽ കലാപം കൊളംബിയയിൽ 23 പേര്‍ കൊല്ലപ്പെട്ടു
കൊളംബിയയില്‍ കോവിഡ് 19 ബാധിച്ച് രണ്ട് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയിലുകളിലെ അന്തരീക്ഷം കൂടുതല്‍ മോശമായത്.
ബൊഗോട്ട, കൊളംബിയ – ജയിലിൽ കൊറോണ വൈറസ് പടരുമെന്ന ആശങ്കകൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായി തടവുകാർ കൊളംബിയയിലെ ഏറ്റവും കുപ്രസിദ്ധമായ ജയിലുകളിൽ രണ്ട് ഡസനോളം തടവുകാർ മരിച്ചു, 83 പേർക്ക് പരിക്കേറ്റു, നീതിന്യായ മന്ത്രാലയം അറിയിച്ചു.
കൊളംബിയയില്‍ കോവിഡ് 19 ബാധിച്ച് രണ്ട് പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ജയിലുകളിലെ അന്തരീക്ഷം കൂടുതല്‍ മോശമായത്. അഞ്ച് കോടിയോളം ജനസംഖ്യയുള്ള കൊളംബിയ കൊറോണ ഭീതിയെ തുടര്‍ന്ന് മൂന്ന് ആഴ്ച്ചയിലെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിര്‍ത്തികള്‍ അടക്കുകയും ജനങ്ങളോട് വീടുകളില്‍ തന്നെയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍.
തടവുകാരെ കുത്തിനിറച്ചിരിക്കുന്ന കൊളംബിയന്‍ ജയിലുകളില്‍ കൊറോണ വൈറസ് ബാധയുണ്ടായാല്‍ കൂട്ടക്കുരുതി സംഭവിക്കുമെന്ന പ്രചാരണങ്ങള്‍ ശക്തമായിരുന്നു. തടവുകാരെ ബന്ധുക്കളും സുഹൃത്തുക്കളും കാണുന്നതിനും നിയന്ത്രണങ്ങള്‍ വന്നിരുന്നു. രാത്രിയില്‍ പാത്രങ്ങള്‍ കൊട്ടിക്കൊണ്ട് ഇതിനെതിരെ പ്രതിഷേധിക്കാന്‍ കൊളംബിയന്‍ ജയിലുകളിലെതടവുകാര്‍ തീരുമാനിച്ചിരുന്നു. ഈ പ്രതിഷേധങ്ങളാണ് കലാപത്തില്‍ അവസാനിച്ചത്