കേരളത്തിലെ പൊലീസ് സേനയെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ ശക്തമായ പ്രസ്താവന ഓരോ പൗരനേയും ഓരോ പൊലീസുകാരനേയും നയിക്കേണ്ടതാണെന്ന് -ജേക്കബ് പുന്നൂസ്
നിറം നോക്കിയോ മാതാപിതാക്കളുടെ ജാതി നോക്കിയോ ഏത് ദൈവത്തെ ആരാധിക്കുന്നു എന്നു നോക്കിയോ ആണ് പൊലീസ് ഉദ്യോസ്ഥരെ രാജ്യം വിലയിരുത്തുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ പൗരനും രാഷ്ട്രം വാഗ്ദാനം ചെയ്തിരിക്കുന്ന ഭരണഘടനാപരമായ സുരക്ഷിതത്വം പൊലീസ് സേനപ്രതിനിധാനം ചെയ്യുന്നു.
ഒരാള്‍ പൊലീസ് കുപ്പായം ധരിക്കുമ്പോള്‍, മതപരമായ സ്വത്വം ഇല്ലാതാന്നു. നിയമപരമായും ഭരണഘടനാപരമായും മുഴുവന്‍ ജനങ്ങളേയും അവരുടെ മതത്തേയും സംരക്ഷിക്കുക എന്ന ഉത്തരവാദിത്വത്തിലേയ്ക്ക് മാറുകയും ചെയ്യുന്നു – അദ്ദേഹം വിലയിരുത്തി.
എന്നാല്‍, നിറം നോക്കിയോ മാതാപിതാക്കളുടെ ജാതി നോക്കിയോ ഏത് ദൈവത്തെ ആരാധിക്കുന്നു എന്നു നോക്കിയോ ആണ് പൊലീസ് ഉദ്യോസ്ഥരെ രാജ്യം വിലയിരുത്തുന്നത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടിസ്ഥാനപരമായ ഈ സത്യം മുഖ്യമന്ത്രി നമ്മെ ഓര്‍മ്മിപ്പിച്ചത് തികച്ചും ഉചിതമായി. ദൈവത്തിന്റെ സ്വന്തം നാടിനെ രക്തവും കണ്ണീരും വീഴുന്നതില്‍ നിന്നും തടയാന്‍ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ക്കു മാത്രമേ സാധിക്കൂ. നമുക്ക് ഈ ശബ്ദം ശ്രദ്ധയോടെ കേള്‍ക്കാം; ജേക്കബ് പുന്നൂസ് പറഞ്ഞു.
ഫെയ്സ് ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഈ നിരീക്ഷണങ്ങൾ പങ്കുവച്ചത്.