മകളുടെ മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി, നിങ്ങൾക്കെതിങ്കിലും പറയാൻ പത്രസമ്മേനം ഉപയോഗിക്കരുത് നിങ്ങൾക്ക് വേണ്ടത്? എൻ്റെ ചോരയാണ്

"കേസിനെപ്പറ്റി ബേജാറില്ലെന്നും മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദേഹം

തിരുവനന്തപുരം |മാസപ്പടി കേസിൽ മാധ്യമ പ്രവർത്തകരുടെ രൂക്ഷമായി പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേസല്ലേയെന്നും കോടതിയില്ലേയെന്നും വരട്ടെ കാണാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.”നിങ്ങൾക്കെതിങ്കിലും പറയാൻ പത്രസമ്മേനം ഉപയോഗിക്കരുത് , കേസിൽ അത്ര ഗൗരവം കാണുന്നില്ല. “കേസിനെപ്പറ്റി ബേജാറില്ലെന്നും മകളുടെ കമ്പനിക്ക് ലഭിച്ചത് കള്ളപ്പണമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദേഹം.
സേവനത്തിന് നൽകിയ പണമെന്ന് മകളും സിഎംആർഎൽ കമ്പനിയും പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിൻ്റെ ജിഎസ്‌ടിയും ആദായ നികുതിയും അടച്ചതിൻ്റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്

ബിനീഷ് കോടിയേരിയുടെ കേസിന് മാസപ്പടി ആരോപണവുമായി താരതമ്യമില്ല. ആ കേസിൽ കോടിയേരിയുടെ പേരില്ല, ഈ കേസിൽ എൻ്റെ പേര് ഉണ്ട്. അത് പാർട്ടി തിരിച്ചറിഞ്ഞ് ശരിയായ നിലപാട് എടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
“മകളുടെ പേര് മാത്രമായി പരാമർശിക്കാതെ എന്റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവെച്ചത് എന്തുകൊണ്ടാണ്? മാധ്യമങ്ങളൊന്നും മകളുടെ കമ്പനി ആദായ നികുതി അടച്ചതിൻ്റെയും ജിഎസ്‌ടി അടച്ചതിൻ്റെയും കണക്കുകൾ പറയുന്നില്ല. നിങ്ങൾക്ക് (മാധ്യമങ്ങൾക്ക്) വേണ്ടത് എൻ്റെ ചോരയാണ്. അത് അത്ര വേഗം കിട്ടുമെന്ന് നിങ്ങളാരും കരുതേണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
കേസ് തന്നെ ബാധിക്കുന്ന കാര്യമല്ല. കോടതിയിലുള്ള കേസ് അല്ലേ, അതെപ്പറ്റി ഒന്നും പറയുന്നില്ലെന്ന് അദേഹം പറഞ്ഞു.കേസ് കോടതിയിൽ അല്ലേ നിങ്ങളുടെ മുന്നിലല്ല പറയേണ്ടത്. നിങ്ങൾക്ക് വേണ്ടത് എൻ്റെ രക്തമാണ്. അത് അധികം വേഗത്തിൽ കിട്ടുന്നതല്ലെന്ന് മാധ്യമങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു. ആദായനികുതിയും ജി എസ് ടിയും നൽകിയതാണ്. അതെല്ലാം മറച്ച് വച്ചല്ലേ പറയുന്നത്. അത് അത്ര പെട്ടെന്ന് തീരില്ലെന്ന് അദേഹം പറഞ്ഞു. തന്റെ രാജി മോഹിച്ച് നിൽക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

You might also like

-