ജീവനക്കാരനെ മര്‍ദ്ദിച്ച യൂണിയന്‍ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി
തിരുവനന്തപുരം: സഹജീവനക്കാരനെ മര്‍ദ്ദിച്ച യൂണിയന്‍ നേതാവിനെതിരെ മുഖ്യമന്ത്രിയുടെ നടപടി. സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ എന്ന ഭരണാനുകൂല സംഘടനാ നേതാവിനെതിരെയാണ് നടപടി. അസോസിയേഷന്റെ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം സതികുമാറിനെ സെക്രട്ടേറിയേറ്റിന് പുറത്തേക്കാണ് മാറ്റിയത്. ഇനി അഗ്രികള്‍ച്ചറല്‍ സെല്ലിലാണ് സതികുമാറിന് ജോലി. സതികുമാറിന്റെ മര്‍ദ്ദനമേറ്റ ജീവനക്കാരന്‍ മറ്റൊരു സംഘടനയുടെ പ്രവര്‍ത്തകനാണ്. സതികുമാര്‍ കുറ്റക്കാരനാണെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി.