സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ അന്വേഷണം ,ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുവാറ്റുപുഴ വിജിലന്‍സ് കോടതി കേസ് തള്ളിയിരുന്നു. ഹര്‍ജി സ്വീകരിക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല.

0

കൊച്ചി| സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതി കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഹര്‍ജിക്കാരന്‍ വ്യക്തത വരുത്തിയേക്കും. ഹര്‍ജിയില്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ എന്തൊക്കെയെന്ന് ഹര്‍ജിക്കാരന്‍ വ്യക്തത വരുത്തണം. സിഎംആര്‍എല്ലുമായുള്ള കരാര്‍ വഴി സര്‍ക്കാരിന് എന്ത് സാമ്പത്തിക നഷ്ടമുണ്ടായി എന്ന് വ്യക്തമാക്കണമെന്നുമാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചത്. ഹര്‍ജിക്കാരന്റെ വിശദീകരണത്തിന് ശേഷം സര്‍ക്കാരിന്റെ വാദവും സിംഗിള്‍ ബെഞ്ച് കേള്‍ക്കും. കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു ആണ് ഹൈക്കോടതിയെ സമീപിച്ചത്. സമാന ആവശ്യം നേരത്തെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിരുന്നു.

പരാതിക്കാരന്‍ സമര്‍പ്പിച്ച തെളിവുകള്‍ അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു മുവാറ്റുപുഴ വിജിലന്‍സ് കോടതി കേസ് തള്ളിയിരുന്നു. ഹര്‍ജി സ്വീകരിക്കാന്‍ മതിയായ തെളിവുകളില്ലെന്നാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. കുറ്റകൃത്യം നടന്നുവെന്ന് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാവില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ നിരീക്ഷണം. വീണ വിജയന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരായിരുന്നു കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലെ ഒന്നും രണ്ടും എതിര്‍കക്ഷികള്‍.

പ്രതിപക്ഷ എംഎല്‍എമാരായ രമേശ് ചെന്നിത്തല, പികെ കുഞ്ഞാലിക്കുട്ടി, മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. മതിയായ തെളിവുകള്‍ ഉള്‍പ്പെടുത്തി വിശദമായ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ട വിജിലന്‍സ് കോടതി നേരത്തെ ഹര്‍ജി മടക്കി. എന്നാല്‍ കേസെടുക്കാനാവശ്യമായ തെളിവുകള്‍ ഹര്‍ജിക്കാരന് ഹാജരാക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഹര്‍ജി പ്രത്യേക കോടതി തള്ളിയത്.ഹര്‍ജി തള്ളിയ വിജിലന്‍സ് കോടതി ഉത്തരവിലെ വിശദാംശങ്ങള്‍
ആക്ഷേപം പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല.മതിയായ തെളിവുകള്‍ ഇല്ലാതെ പൊതുപ്രവര്‍ത്തകരെ പ്രതി ചേര്‍ക്കാനാവില്ല എന്ന് കണ്ടെത്തിയിരുന്നു

You might also like

-