കിംവദന്തിക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് സംഭാവന പ്രവാഹം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. ഇതുവരെ ലഭിച്ചത് 218.72 കോടി രൂപയാണ്. ഓണ്‍ലൈന്‍ വഴി ലഭിച്ച തുകയാണിത്. നേരിട്ട് ലഭിച്ചതുൾപ്പെടെ നിലവില്‍ 4357.73 കോടി രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ളത്
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ വ്യാജ സന്ദേശങ്ങലും സർക്കാർ വിരുദ്ധ പ്രചാരങ്ങളും കൊടുമ്പിരികൊള്ളുന്നതിനിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹം. ഇതുവരെ ലഭിച്ചത് 218.72 കോടി രൂപയാണ്. ഓണ്‍ലൈന്‍ വഴി ലഭിച്ച തുകയാണിത്. നേരിട്ട് ലഭിച്ചതുൾപ്പെടെ നിലവില്‍ 4357.73 കോടി രൂപയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുള്ളത്.
അതേസമയം ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ കുപ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് 19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് കുപ്രചരണം നടത്തുന്ന തരത്തില്‍ സന്ദേശം പ്രചരിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്ത് നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ബെഹ്റ പറഞ്ഞു. കഴിഞ്ഞ പ്രളയ സമയത്തു സർക്കർ പിരിച്ചെടുത്ത തുക തുറ വിനിയോഗം ചെയ്തു എന്നതായിരുന്നു സോഷ്യൽ മീഡിയയിലെ വ്യാപക പ്രചാരണം