കിംവദന്തികൾ കേരളം തള്ളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; ഒരാഴ്ചയ്ക്കുള്ളിൽ ലഭിച്ചത് 39 കോടി രൂപ

ഒരാഴ്ചക്കുള്ളിൽ ലഭിച്ചത് 39 കോടി രൂപ. കനത്ത മഴയില്‍ നഷ്ടങ്ങളുണ്ടായ ദിവസം മുതല്‍ ഇന്നലെ വൈകിട്ടു വരെയാണ് ഇത്രയും തുക കിട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചതും ഓണ്‍ലൈനായി അയച്ചതും ഉള്‍പ്പെടെയുള്ള കണക്കാണിത്.

0

തിരുവനതപുരം :കിംവദന്തികൾക്കിടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരാഴ്ചക്കുള്ളിൽ ലഭിച്ചത് 39 കോടി രൂപ. കനത്ത മഴയില്‍ നഷ്ടങ്ങളുണ്ടായ ദിവസം മുതല്‍ ഇന്നലെ വൈകിട്ടു വരെയാണ് ഇത്രയും തുക കിട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിച്ചതും ഓണ്‍ലൈനായി അയച്ചതും ഉള്‍പ്പെടെയുള്ള കണക്കാണിത്.

ദുരിതാശ്വാസ നിധിയിലെ പണം വക മാറി ചെലവഴിക്കുന്നു എന്ന പ്രചാരണങ്ങളെ കാറ്റിൽ പറത്തിയാണ് ഇത്രയധികം തുക പിരിഞ്ഞു കിട്ടിയത്. പ്രചാരണം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ അതിനെ മറികടക്കാൻ ചലഞ്ചുമായി സിനിമാ താരങ്ങൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ഒപ്പം സന്നദ്ധ സംഘടനകളും വ്യവസായികളും ഉൾപ്പെടെ നിരവധി ആളുകൾ ചെറുതും വലുതുമായ സംഖ്യ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചിലർ കല്യാണച്ചെലവുകൾ നൽകിയപ്പോൾ മറ്റു ചിലർ വാഹനങ്ങൾ വിറ്റ പണം നൽകി.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കേരളത്തിൽ തുടരുന്ന മഴ ഇന്നലെയോടെയാണ് ശമിച്ചത്. ഒറ്റപ്പെട്ട മഴ ഇപ്പോഴും ഉണ്ടെങ്കിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായിട്ടുണ്ട്. മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതോടെ പല ദുരിതാശ്വാസ ക്യാമ്പുകളും അടച്ചു. വരും ദിവസങ്ങളിലും നിയന്ത്രിതമായ മഴ ഉണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ അറിയിപ്പ്.

You might also like

-