മഴക്കെടുതി: മരിച്ചവരുടെ എണ്ണം 89ആയി, മുഖ്യമന്ത്രി നാളെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും58 പേരെ കാണാനില്ല. വിവിധ ജില്ലകളിലായി 1624 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2,86,000 പേരാണ് ക്യാമ്പുകളിലുള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെയായി 89 പേരാണ് മരിച്ചത്. 58 പേരെ കാണാനില്ലെന്നും സര്‍ക്കാര്‍ കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിലായി 1624 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2,86,000 പേരാണ് ക്യാമ്പുകളിലുള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

0

തിരുവനതപുരം : മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം വയനാട് ജില്ലകളിലെ പ്രകൃതി ദുരന്ത മേഖലകൾ സന്ദര്ശിക്കും അതേസമയം
മഴക്കെടുതിയിൽ സംസ്ഥാനത്തു മരിച്ചവരുടെ എണ്ണം 89 ആയി,
58 പേരെ കാണാനില്ല. വിവിധ ജില്ലകളിലായി 1624 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2,86,000 പേരാണ് ക്യാമ്പുകളിലുള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നു

നാളെ രാവിലെ വിമാന മാർഗം കരിപ്പൂരിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അവിടെ നിന്നും ഹെലികോപ്റ്ററിൽ വയനാട്ടിലെത്തും. സുൽത്താൻ ബത്തേരിയിലെ ദുരിതാശ്വാസ ക്യാമ്പാണ് ആദ്യം സന്ദർശിക്കുക. പിന്നീട് റോഡ് മാർഗം ഉരുൾപൊട്ടൽ നാശം വിതച്ച മേപ്പാടിയിലും മുഖ്യമന്ത്രി സന്ദർശനം നടത്തും. ജില്ലയിലെ നാശനഷ്ടങ്ങൾ അവലോകനം ചെയ്യുന്നതിനായി ജനപ്രതിനിധികളുടെ യോഗവും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്നുണ്ട്. ഉച്ചതിരിഞ്ഞ് ഹെലിക്കോപ്റ്ററിൽ മലപ്പുറത്തേക്ക് പോകുന്ന മുഖ്യമന്ത്രി നിലമ്പൂരിലെ ഭൂദാനത്ത് ദുരിതാശ്വാസ ക്യാമ്പിലുളളവരെ സന്ദർശിക്കും. ജനപ്രതിനിധികളുമായുളള കൂടിക്കാഴ്ചയും ഇവിടെ നടക്കും.

മഴക്കെടുതി നേരിട്ട മേഖലകളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ജില്ലകളക്ടർമാരുമായി മുഖ്യമന്ത്രി ഇന്ന് വീഡിയോ കോൺഫറൻസിംഗ് നടത്തി. ദുരിതാശ്വാസ ക്യാമ്പിലുളളവർക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്ന് മുഖ്യമന്ത്രി കളക്ടർമാർക്ക് നിർദേശം നൽകി.

മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെയായി 87 പേരാണ് മരിച്ചത്. 58 പേരെ കാണാനില്ലെന്നും സര്‍ക്കാര്‍ കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിലായി 1624 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2,86,000 പേരാണ് ക്യാമ്പുകളിലുള്ളത്. 286 വീടുകള്‍ പൂര്‍ണമായും 2966 വീടുകള്‍ ഭാഗികമായും തകര്‍ന്നുവെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

You might also like

-