എം.ശിവശങ്കര്‍ പുസ്തകം എഴുതിയത് മുന്‍കൂര്‍ അനുമതി ഇല്ലാതെയാണെന്ന് മുഖ്യമന്ത്രി

പുസ്തകം എഴുതാന്‍ ശിവശങ്കര്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നാണ് നിയമസഭയില്‍ അറിയിച്ചത്.സ്വര്‍ണ്ണക്കടത്ത് കേസിലെ അനുഭവങ്ങള്‍ എന്ന പേരിലാണ് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ശിവശങ്കര്‍ ആത്മകഥ പുറത്തിറക്കിയത്.

0

തിരുവനന്തപുരം | മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇപ്പോള്‍ കായിക യുവജക്ഷേമ സെക്രട്ടറിയുമായ എം.ശിവശങ്കര്‍ പുസ്തകം എഴുതിയത് മുന്‍കൂര്‍ അനുമതി ഇല്ലാതെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നജീബ് കാന്തപുരത്തിന്റെ ചോദ്യത്തിനാണ് മുഖ്യമന്ത്രി നിയമസഭയെ ഇക്കാര്യം രേഖാമൂലം അറിയിച്ചത്. പുസ്തകം എഴുതാന്‍ ശിവശങ്കര്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നാണ് നിയമസഭയില്‍ അറിയിച്ചത്.സ്വര്‍ണ്ണക്കടത്ത് കേസിലെ അനുഭവങ്ങള്‍ എന്ന പേരിലാണ് ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരില്‍ ശിവശങ്കര്‍ ആത്മകഥ പുറത്തിറക്കിയത്. പുസ്തകം എഴുതാന്‍ ശിവശങ്കറിന് അനുമതിയുണ്ടോ എന്ന് മുന്‍പ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിലും ചോദ്യം ഉയര്‍ന്നിരുന്നു. സ്വന്തം അനുഭവം ശിവശങ്കര്‍ പുസ്തകത്തില്‍ പങ്കു വയ്‌ക്കുന്നതില്‍ തെറ്റ് കാണാനാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അനുമതി നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി കൃത്യമായി മറുപടി കൊടുത്തിരുന്നില്ല.

സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികളും മാദ്ധ്യമങ്ങളുമായി അവിശുദ്ധ ബന്ധമുണ്ടെന്നും സ്വര്‍ണ്ണക്കടത്തില്‍ ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് അന്വേഷണ ഏജന്‍സികള്‍ ശ്രമിച്ചതെന്നും പുസ്തകത്തില്‍ ശിവശങ്കര്‍ ആരോപിച്ചിരുന്നു. അതേപോലെ സ്വപ്‌ന സുരേഷിന്റെ ഭര്‍ത്താവിന് കെ ഫോണ്‍ പദ്ധതിയില്‍ ജോലി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം ഉത്തരം നല്‍കി. എംഎല്‍എ എം.വിന്‍സെന്റിന്റ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.

You might also like

-