സി.എം.രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും; ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡി. ബോര്‍ഡ്
കഴിഞ്ഞദിവസം നടത്തിയ എം.ആര്‍.ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു
തിരുവനന്തപുരം :കോവിഡാനന്തര ചികിത്സയുമായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യും. മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിർദേശിച്ചു.കഴിഞ്ഞദിവസം നടത്തിയ എം.ആര്‍.ഐ സ്കാനില്‍ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോപ്രശ്നങ്ങള്‍,ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചാണ് സി.എം.രവീന്ദ്രന്‍ ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനുഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന്‍ ഇ.ഡിയെ അറിയിച്ചിരുന്നു.
അതേസമയം സ്വർണക്കടത്തു കേസിൽ സ്വപ്നയെയും സരിത്തിനെയും മൂന്നുദിവസം ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ അപേക്ഷ നല്‍കി. ഒപ്പം ജയില്‍ ഉദ്യോഗസ്ഥര്‍ പാടില്ലെന്നും അപേക്ഷയിൽ പറഞ്ഞു. കസ്റ്റംസിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍