ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരണ്ടെന്നു പറയാന്‍ സാധിക്കില്ല കടകം പിള്ളിക്കും പദമാകുമാറിനുമെതിരെ പിണറായി
ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരണ്ടെന്നു പറയാന്‍ സാധിക്കില്ല. മന്ത്രിമാര്‍ പറയേണ്ടത് സര്‍ക്കാര്‍ നിലപാടുകളാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്. യുവതികള്‍ക്ക് ഇതു വരെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ പോയത് അവര്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ദര്‍ശനത്തിനായി വന്ന യുവതികള്‍ സ്വയം മടങ്ങി പോയതാണ്
തിരുവനന്തപുരത്ത് : ശബരിമലയില്‍ ദര്‍ശനം നടത്താനായി വരുന്ന സ്ത്രീകള്‍ക്ക് എല്ലാ വിധ സൗകര്യവും പൊലീസ് ക്രമീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിന് സര്‍ക്കാരിന് താല്‍പര്യമില്ലെന്ന ദേവസ്വംമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിനെ ശക്തമായ ഭാഷയിലാണ് പിണറായി വിജയന്‍ വിമര്‍ശിച്ചത്.
ഒരു മന്ത്രിക്കും സ്ത്രീകള്‍ ശബരിമലയിലേക്ക് വരണ്ടെന്നു പറയാന്‍ സാധിക്കില്ല. മന്ത്രിമാര്‍ പറയേണ്ടത് സര്‍ക്കാര്‍ നിലപാടുകളാണ്. ഈ വിഷയത്തില്‍ സര്‍ക്കാരിന് കൃത്യമായ നിലപാടുണ്ട്.
യുവതികള്‍ക്ക് ഇതു വരെ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ പോയത് അവര്‍ക്ക് താല്‍പര്യമില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ദര്‍ശനത്തിനായി വന്ന യുവതികള്‍ സ്വയം മടങ്ങി പോയതാണ്. അവര്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ടാല്‍ എല്ലാ ക്രമീകരണവും സര്‍ക്കാര്‍ ചെയ്തുകൊടുക്കും.
പൊലീസിന് ആരാധനാ പരിസരത്ത് ഇടപെടുന്നതിന് പരിമതിയുണ്ട്. വലിയ പ്രത്യാഘാതമായിരിക്കും ഇത്തരം സ്ഥലങ്ങളില്‍ പൊലീസ് ഇടപെട്ടാല് സംഭവിക്കുക. ഇത് അറിയിച്ചതിനെ തുടര്‍ന്ന് സ്ത്രീകള്‍ സ്വയം തിരിച്ചുപോയതാണ്. സര്‍ക്കാരിന് സ്ത്രീകളെ ശബരിമലയില്‍ കയറ്റുകയെന്ന അജണ്ടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.