ജനം ടിവിയെ തള്ളിപ്പറയേണ്ടി വന്ന നില സ്വീകരിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല :പിണറായി
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജനംടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: അന്വേഷണം പുരോഗമിക്കുന്നതിനിടെ തന്നെ എന്തിനാണ് ജനം ടിവിയെ തള്ളിപ്പറയേണ്ടി വന്ന നില സ്വീകരിച്ചതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല, അതൊരു കടന്ന കയ്യായിപ്പോയി, നാടിന്റെ മുന്നില്‍ പരിഹാസ്യമാകുന്ന നിലയിലായി ഈ പ്രസ്താവന. വസ്തുത എല്ലാവര്‍ക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്വേഷണം ശരിയായ വഴിക്കാണ് നീങ്ങുന്നത്, എന്നാല്‍ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചപ്പോഴാണ് അന്വേഷണം കൂടുതല്‍ നടന്നാല്‍ ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് പറഞ്ഞത്, ആ വാക്കിലിപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ജനംടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബി.ജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ജനം ടിവി ബി.ജെ.പി ചാനലല്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത്. അനില്‍ നമ്പ്യാരുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിനായിരുന്നു സുരേന്ദ്രന്റെ മറുപടി.