പാലാരിവട്ടം പാലം; അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
കിറ്റ്‌കോയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു
തിരുവനതപുരം :പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതി ആഴത്തില്‍ അന്വേഷിക്കേണ്ടതുണ്ടെന്ന് മന്ത്രി ജി സുധാകരന്‍ നിയമസഭയില്‍. കിറ്റ്‌കോയുടെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ പറ്റി 2015 ല്‍ സര്‍ക്കാറിന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ഇതിന്റെ ദുരന്ത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ മേല്‍നോട്ടം വഹിച്ചവരെ കുറ്റപ്പെടുത്തുന്നില്ല. ദേശീയ പാത അതോറിറ്റി പണം മുടക്കേണ്ട ആറു പാലങ്ങളുടെ നിര്‍മാണം കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അനാവശ്യമായി ഏറ്റെടുത്തു. ഇത് തെറ്റായ കീഴ്‌വഴക്കവും സംസ്ഥാനത്തിന് ബാധ്യതയുണ്ടാക്കുന്നതുമാണ്. യു.ഡി.എഫിന്റെ കാലത്തെ റോഡ് പാലം നിര്‍മാണങ്ങള്‍ക്ക് കമ്പനി നിയമം ലംഘിച്ചാണ് റോഡ് ഫണ്ട് ബോര്‍ഡ് പണം നല്‍കിയതെന്നും ജി സുധാകരന്‍ പറഞ്ഞു.