ജാതിമത സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ല: മുഖ്യമന്ത്രി
വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചകമാണ്, തെരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്, എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറയും പിന്തുണയും കൂടിയെന്നും പിണറായി പറഞ്ഞു
തിരുവനതപുരം :ഉപതെരഞ്ഞെടുപ്പ് ഫലംവിദ്വേഷ രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ പ്രതികരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍പറഞ്ഞു . ജാതിമത സങ്കുചിത ശക്തികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടമില്ല, ജനങ്ങളെ ആരുടെയും കോന്തലയില്‍ കെട്ടിയിടാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വട്ടിയൂര്‍കാവില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ വിജയം സംസ്ഥാന രാഷ്ട്രീയത്തിന്റെ ദിശാസൂചകമാണ്, തെരഞ്ഞെടുപ്പുകളില്‍ യുവജനങ്ങളുടെ സാന്നിധ്യം ശ്രദ്ധേയമാണ്, എല്‍.ഡി.എഫിന്റെ ജനകീയ അടിത്തറയും പിന്തുണയും കൂടിയെന്നും പിണറായി പറഞ്ഞു. അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മൂന്ന് സീറ്റിലും എല്‍.ഡി.എഫ് രണ്ട് സീറ്റിലും വിജയിച്ചു. യു.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ എല്‍.ഡി.എഫ് പിടിച്ചെടുത്തപ്പോള്‍ എല്‍.ഡിഎഫിന്റെ ഒരു സീറ്റ് യു.ഡി.എഫും പിടിച്ചെടുത്തു.ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തിരുവനതപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
|