കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങൾ തകർത്ത് രോഗവ്യാപനത്തിനാണ് ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി

ഒരു നിയന്ത്രണവുമില്ലാതെ രോഗം വ്യാപിച്ചോട്ടെ എന്നല്ലേ അവര്‍ ലക്ഷ്യമിട്ടത്? അത്തരക്കാര്‍ തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നത്

0

തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ തകര്‍ത്ത് ബോധപൂര്‍വ്വമുള്ള രോഗവ്യാപനത്തിനാണ് ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.”രോഗബാധ പിടിച്ചുനിര്‍ത്താന്‍ വേണ്ട നടപടികള്‍ മാത്രമാണ് കേരളം സ്വീകരിച്ചത്. പുറത്ത് നിന്ന് വരുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കിയത് ഇക്കാരണത്താലാണ്.
ചികിത്സാ സൗകര്യങ്ങള്‍ ആവശ്യത്തിനുണ്ട്, യാതൊരു പ്രതിസന്ധിയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ നിര്‍മാണം പുരോഗമിക്കുന്നു.പാസില്ലാതെ വരുന്നവരെ കണ്ടെത്താനായില്ലെങ്കില്‍ രോഗവ്യാപനം പിടിച്ചുനിര്‍ത്താനാവില്ല. അത് തകര്‍ക്കാന്‍ സംസ്ഥാന അതിര്‍ത്തിയില്‍ സമരം നടത്തിയത് ഇവരല്ലേ? ഒരു നിയന്ത്രണവുമില്ലാതെ രോഗം വ്യാപിച്ചോട്ടെ എന്നല്ലേ അവര്‍ ലക്ഷ്യമിട്ടത്?

അത്തരക്കാര്‍ തന്നെയാണ് മത്സ്യത്തൊഴിലാളികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ എന്ന് പ്രചരിപ്പിക്കുന്നത്. അവരോട് ഒറ്റക്കാര്യമേ ചോദിക്കാനുള്ളൂ. കൊവിഡ് വ്യാപനം തടയാന്‍ എന്തെങ്കിലും ക്രിയാത്മകമായ സംഭാവന നിങ്ങള്‍ നല്‍കിയോ?

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചും സമരം നടത്തുമെന്ന് പ്രഖ്യാപിച്ചവര്‍ ഇവിടെയില്ലേ? ആരോടായിരുന്നു വെല്ലുവിളി? ഹൈക്കോടതിയോടോ അതോ സാധാരണ ജനങ്ങളോടോ? കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ അപകടം നിങ്ങള്‍ക്ക് മാത്രമല്ല. നാടിനാകെ വരും.നിങ്ങളുടെ സന്ദേശം അതല്ലേ? അത് മനസ്സിലാകാത്തത് കൊണ്ടാണ് ഇത്തരം നീചമായ രാഷ്ട്രീയക്കളിക്ക് തയ്യാറാകുന്നത്. കേരളത്തില്‍ ഏറ്റവും മികച്ച നിലയിലാണ് കൊവിഡ് പ്രതിരോധം നടക്കുന്നത്.

രോഗബാധ അപകടമാണെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങിയ സംസ്ഥാനമാണ് കേരളം.ആദ്യഘട്ടങ്ങളില്‍ ഇവിടെ വന്നവരില്‍ നിന്ന് രോഗം പടരാതെ നോക്കാനായത് അതുകൊണ്ടാണ്. അതിന് ഇനിയും ശ്രമിക്കും. ഇടങ്കോലിടരുത്. അത്തരക്കാര്‍ പുനര്‍വിചിന്തനം നടത്തണം. സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും പറയുന്നത് പ്രാധാന്യത്തിലെടുക്കേണ്ടെന്ന് ഇത്തരക്കാര്‍ തന്നെ പറഞ്ഞു.ഇത്തരത്തില്‍ സൃഷ്ടിച്ച പൊതുബോധം പ്രതിരോധത്തിന് പ്രതിബന്ധം സൃഷ്ടിച്ചോയെന്ന് അവര്‍ തന്നെ ചിന്തിക്കട്ടെ. സര്‍ക്കാരിന് ഒരു ലക്ഷ്യമേയുള്ളൂ. എല്ലാവരും യോജിച്ച് മഹാമാരിയെ പ്രതിരോധിക്കണം.-മുഖ്യമന്ത്രി പറഞ്ഞു

You might also like

-