പെട്ടിമുടി ദുരന്തത്തിൽ 15 പേർ മരിച്ചതായി മുഖ്യ മന്ത്രി,, മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം ആശ്വസ ധനം.. ഐ. ജി ഗോപേഷ് അഗര്‍വാളിനെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു .
അപകടത്തില്‍പ്പെട്ട 16 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു തോട്ടം മേഖലയിലെ ലയങ്ങളുടെ സുരക്ഷ ഉറപ്പു വരുത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ജില്ലകളിലെ കളക്ടര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. മൂന്നാറിലെ രാജമലയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം., രാജമല പെട്ടിമുട്ടിയില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഗാന്ധിരാജ് (48), ശിവകാമി (38), വിശാല്‍ (12), രാജലക്ഷ്മി (40), മുരുകന്‍ (46), മൈല് സ്വാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44), രാജേശ്വരി (43), കൗസല്യ, തപസയമ്മാള്‍, സിന്ധു, നിതീഷ് എന്നിവരാണ് മരിച്ചത്. മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. പളനിയമ്മ, ദീപന്‍, ചിന്താ ലക്ഷമി, സരസ്വതി തുടങ്ങിയവരാണ് ചികിത്സയില്‍ കഴിയുന്നത്.
അപകടത്തില്‍പ്പെട്ട 16 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.20 ഓളം വീടുകള്‍ മണ്ണിനടിയിലായി. 78 പേര്‍ ലയങ്ങളിലുണ്ടായിരുന്നു. കണ്ണന്‍ദേവന്‍ നെയ്മക്കാട് എസ്റ്റേറ്റിലെ പെട്ടിമുടിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. രാവിലെ ആറുമണിയോടെയാണ് അപകട വിവരം പുറംലോകം അറിയുന്നത്.
അതേസമയം, മേഖലയില്‍ ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എംഎം മണി അറിയിച്ചു. ചെറിയ ഡാമുകള്‍ തുറന്നു വിടുന്നുണ്ട്. വൈദ്യുതി ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടി എടുത്തു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിടുണ്ട്. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി അറിയിച്ചു.
.അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദുരന്തനിവാരണ അതോറിറ്റി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലുമാണ് റെഡ് അലര്‍ട്ട്.