ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം മരണം അഞ്ചായി ,മൂന്ന് പേരെ കാണാതായി.

ഇതുവരെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. രക്ഷാസേന അഞ്ച് പേരെ രക്ഷപ്പെടുത്തി.ഹിമാചൽ പ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായി.

0

ഷിംല| ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് അഞ്ച് മരണം. സോളനിലെ കാണ്ഡഘട്ട് ജാഡോൺ ഗ്രാമത്തിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി. ഇതുവരെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. രക്ഷാസേന അഞ്ച് പേരെ രക്ഷപ്പെടുത്തി.ഹിമാചൽ പ്രദേശിൽ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടർന്ന് മലയോര മേഖലയിൽ ഉരുൾപൊട്ടലുണ്ടായി.

കഴിഞ്ഞദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ ഒരാൾ മരിച്ചിരിന്നു . മൂന്ന് പേർക്ക് പരിക്കേറ്റു. ഒമ്പത് വാഹനങ്ങൾ തകർന്നു. കുളുവിലെ കിയാസ് ഗ്രാമത്തിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രണ്ടാഴ്ചയിൽ അധികമായി തുടരുന്ന മഴയ്ക്കും പ്രളയത്തിനും ഇതുവരെ ശമനമായിട്ടില്ല.നിലവിൽ സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിരിക്കുകയാണ്. ഹിമാചൽ പ്രദേശിൽ 7020. 28 കോടിയുടെ നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉത്തരാഖണ്ഡ്, ഹരിയാന, ഡൽഹിയോട് ചേർന്ന് കിടക്കുന്ന ഉത്തർപ്രദേശിന്റെ ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അസമിന്റെയും അരുണാചൽ പ്രദേശിന്റെയും പല ഭാഗങ്ങളിലും ബ്രഹ്മപുത്ര നദി കരകവിഞ്ഞിട്ടുണ്ട്. ഒഡിഷയിൽ എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി യമുന നദിയിൽ ജലനിരപ്പ് ഇന്ന് അപകടനിലക്ക് താഴേക്ക് എത്തുമെന്നാണ് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചിരിക്കുന്നത്

You might also like

-