പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ല,പ്രോട്ടോക്കോൾ ലംഘനം ഉള്ളതുകൊണ്ട് തടഞ്ഞില്ല

പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല? യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്,

കണ്ണൂർ| എഡിഎം നവീൻ ബാബുവിന്റെ മരണം ദൗ ർഭാഗ്യകരമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ. എഡിഎം കെ നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിൽ പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ല . പരിപാടിയുടെ സംഘാടകൻ താൻ അല്ല, അതുകൊണ്ട് തന്നെ ദിവ്യയെ ക്ഷണിക്കേണ്ട കാര്യമില്ല? യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത് സ്റ്റാഫ് കൗൺസിലാണ്, പരിപാടി സംഘടിപ്പിച്ച രേഖകൾ പരിശോധിക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. നവീൻ ബാബുവിന്റെ കുടുംബത്തിന് അയച്ചകത്ത് കുറ്റസമ്മതമല്ലെന്നുമാണ് കളക്ടർ അരുൺ കെ വിജയൻ പ്രതികരിക്കുന്നത്. അന്വേഷണത്തോട് സഹകരിക്കുമെന്നും കളക്ടർ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചു. കുടുംബത്തിന്റെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്നതിനാൽ പ്രതികരിക്കുന്നതിൽ പരിമിതികളുണ്ട്. പ്രോട്ടോക്കോൾ ലംഘനം ആവും എന്നതിനാലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ തടയാതിരുന്നതെന്നും കളക്ടർ അരുൺ കെ വിജയൻ പറഞ്ഞു .

അതേസമയം, കണ്ണൂർ കളക്ടർക്കെതിരെ എഡിഎമ്മിന്റെ ബന്ധുക്കൾ മൊഴി നൽകി. കളക്ടർ -എഡിഎം ബന്ധം സൗഹൃദപരം ആയിരുന്നില്ല. അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചു. ഈ വിവരങ്ങൾ നവീൻ കുടുംബാംഗങ്ങളുമായി പങ്കുവെച്ചിരുന്നു. സംസ്കാര ചടങ്ങിൽ കണ്ണൂർ കളക്ടറെ പങ്കെടുപ്പിക്കാതിരുന്നതിന്‍റെ കാരണവും ഇതു തന്നെയാണെന്നും കുടുംബം മൊഴി നൽകി. നവീന്റെ ഭാര്യ രണ്ടു മക്കൾ സഹോദരൻ എന്നിവരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.

You might also like

-