കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളിസ്ത്രീ കൊല്ലപ്പെട്ട പെരുവന്താനത്ത്‌ നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം .

ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ ആണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ (45) ആണ് കാട്ടാനയുടെ  ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്

Clashes broke out between locals and forest department officials in Peruvanthanam, where a plantation worker was killed in a wild elephant attack.

ഇടുക്കി | കാട്ടാന ആക്രമണത്തിൽ തോട്ടംതൊഴിലാളിസ്ത്രീ
കൊല്ലപ്പെട്ട പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം . കളക്‌ടർ സംഭവ സ്ഥലത്തെത്തി കാട്ടാന ആക്രമണത്തിന് ശ്വാശ്വത പരിഹാരം ഉണ്ടാക്കാതെ മൃദേഹം മാറ്റാൻഅനുവദിക്കില്ലെന്ന് നാട്ടുകാര് പറഞ്ഞതോടെയാണ് സംഘർഷം രൂപപ്പെട്ടത് . നാളുകളായി വന്യ ജീവിശല്യം നിലനിൽക്കുന്ന പ്രദേശത്തു വനം വകുപ്പ് വന്യജീവിശല്യം നേരിടാൻ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ലന്നു നാട്ടുകാർ ആരോപിച്ചു . സംഘർഷം നേരിടാൻ സ്ഥലത്ത് പോലീസും എത്തിയിട്ടുണ്ട്.

ഇടുക്കി പെരുവന്താനം അടുത്ത് കൊമ്പൻപാറയിൽ ആണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയഇസ്മയിൽ (45) ആണ് കാട്ടാനയുടെ  ആക്രമണത്തിൽ കൊല്ലപ്പെട്ടത് . ടി ആർ ആൻഡ് ടീ എസ്റ്റേറ്റിൽ വച്ചാണ് ആക്രമണം. വൈകിട്ട് ഏഴു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.  പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോകവേ ആയിരുന്നു അപകടം.ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് സോഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വനാതിർത്തിയോട് ചേർന്ന സ്ഥലത്താണ് സോഫിയയുടെ കുടുംബം താമസിക്കുന്നത്. ‌
ആളെകൊലപ്പെടുത്തിയ ശേഷം ഏറെ നേരം ആന മൃതദേഹത്തിന് സമീപം നിലകൊണ്ടിരിന്നു . ആന മൃതദേഹത്തിന് സമീപം നിലകൊണ്ടതിനാൽ ആളുകൾ മൃതദേഹത്തിന്അടുത്തേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല . വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിആനയെ തുരത്തിയ ശേഷമാണ് മൃതദേഹത്തിന് അടുത്തേക്ക് ആളുകൾക്ക് എത്താൻ കഴിഞ്ഞത് .ഫെബ്രുവരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.വനമേഖലയോട് ചേര്‍ന്ന എസ്‌റ്റേറ്റാണ്‌ ടി ആർ ആൻഡ് ടീ എസ്റ്റേറ്റ്.ഇടുക്കി മറയൂരിൽ ഫെബ്രുവരി ആറിനുണ്ടായ ആക്രമണത്തിൽ ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഈ വർഷത്തെ ആദ്യ ആറ് ആഴ്ചക്കുള്ളിൽ ഏഴ് പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത്.

അതേസമയം പെരുവന്താനത്ത് കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി പീരുമേട് എം എൽ എ വാഴൂർ സോമൻ .വളരെ വെടിനിപ്പിക്കുന്ന സംഭവമാണ് നടന്നതെന്ന് കട്ടയുടെ അകാരമാനം തടയാൻ അടിയന്തിര നടപടി വേണമെന്നും വാഴൂർ സോമൻ പറഞ്ഞു . 21 കാട്ടാനകൾ പ്രദേശത്ത് സ്കൂളിനടുത്ത് വരെ എത്തിയ വിവരം നേരത്തെ അറിയിച്ചതാണ്. ഇടുക്കിയിൽ റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും ഇല്ലാത്തത് പ്രശ്നമെന്ന് എംഎൽഎ പറ‍ഞ്ഞു.

തനിക്ക് നേരിട്ട് അറിയാവുന്ന കുടുംബമാണെന്നും നിർധനകുടുംബമാണെന്നും വാഴൂർ സോമൻ പറഞ്ഞു. സോഫിയ രണ്ട് കുട്ടികളാണുള്ളത് മൂത്ത കുട്ടി ഊമയാണെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും കോട്ടയം ജില്ലയിലാണ്. ഇക്കാര്യം നേരത്തെ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് ആർ.ആർ.ടി ടീം എത്തുമ്പോഴേക്കും നടക്കാനുള്ളതൊക്കെ നടന്നിരിക്കുമെന്ന് എംഎൽഎ പറഞ്ഞു.വനത്തിനുള്ളിൽ വന്യമൃഗങ്ങൾക്ക് തീറ്റ ഒരുക്കുന്നതും പരിഗണിക്കണമെന്ന് വാഴൂർ സോമൻ ആവശ്യപ്പെട്ടു. പീരുമേട് ടൗണിലും കാട്ടാന ശല്യം രൂക്ഷം. ഫോറസ്റ്റ് എക്കോ ഷോപ്പിന്റെ ഉദ്ഘാടനത്തിന് വനമന്ത്രി എത്തേണ്ടതായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന് കരുതി വനംമന്ത്രി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. നാട്ടിൽ രൂക്ഷമായ പ്രതിഷേധമാണുള്ളത്. മന്ത്രി ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. എന്നാൽ ഉന്നത ഉദ്യോഗസ്ഥർ എന്താണ് ചെയ്യുന്നതെന്ന് വ്യക്തമല്ലെന്നും വാഴൂർ സോമൻ എം.എൽ.എ പ്രതികരിച്ചു.

 

You might also like

-