ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു.
ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഏറ്റുമുട്ടൽ ഉണ്ടായത് ജമ്മുകശ്മീരിലെ സാകുറയിലാണ്. കൊല്ലപ്പെട്ടത് ലക്ഷർ ഇ തൊയ്ബ ഭീകരർ. രണ്ട് തോക്കുകൾ കണ്ടെടുത്തു.
അതേസമയം ജമ്മുകശ്മീരിലെ കുൽഗ്രാമിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായി. ഏറ്റുമുട്ടലിൽ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരുക്കേറ്റു. ജമ്മുകശ്മീർ പൊലീസ് കോൺസ്റ്റബിൾ,മൂന്ന് സൈനികർ,രണ്ട് പ്രദേശവാസികൾ എന്നിവർക്കാണ് പരുക്കേറ്റത്.
കുൽഗ്രാം ജില്ലയിലെ സെഹ്പുരയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഭീകരരെ കണ്ടെത്തിയത്.
ഭീകരർ ഒളിവിൽ കഴിഞ്ഞിരുന്ന വീടുകൾ അടക്കം വളഞ്ഞാണ് സംയുക്ത സേന പരിശോധന നടത്തിയത്.സേനയ്‌ക്ക് നേരെ ഭീകരർ വെടിവെയ്‌ക്കുകയും ഗ്രനേഡുകൾ എറിയുകയും ചെയ്തു. തുടർന്ന് സേന തിരിച്ചടിക്കുകയായിരുന്നു.