ALERT…കേരളത്തിൽ 6 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഓറഞ്ച് അലർട്ട്

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു

0

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂൺ 9 ന് കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലും ജൂൺ 10 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയുണ്ട്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ആവശ്യപ്പെട്ടു.

ജൂൺ 6 ന് മലപ്പുറം, പത്തനംതിട്ട എന്നീ ജില്ലകളിലും, ജൂൺ 7 ന് കോഴിക്കോട് ജില്ലയിലും ജൂൺ 8 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലും, ജൂൺ 9 ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലും, ജൂൺ 10 ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ‘Yellow’ (മഞ്ഞ) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.. ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലെർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ മാറ്റങ്ങൾ വന്നേക്കാമെന്നത് കൂടി പരിഗണിച്ച് കാലാവസ്ഥ പ്രവചനത്തിൽ വരുന്ന അപ്‌ഡേറ്റുകളും സ്ഥിതിഗതികളൂം വിശകലനം ചെയ്ത് പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചുള്ള നിർദേശങ്ങൾ നാളെ ഉച്ചയോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കും. തെറ്റായ പ്രചരണങ്ങളിൽ നിന്നും ജനങ്ങളിൽ ഭീതി സൃഷ്ടിക്കുവാനുമുള്ള ശ്രമങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടുള്ളതല്ല. ഔദ്യോഗിക അറിയിപ്പുകൾ മാത്രം പ്രചരിപ്പിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി ആവശ്യപ്പെട്ടു.

മൽസ്യത്തൊഴിലാളികൾക്കുള്ള ജാഗ്രത നിർദേശങ്ങൾ

*താഴെ പറയുന്ന പ്രദേശങ്ങളിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത്*

6th June- തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, കർണാടക, ഗോവൻ തീരങ്ങളോട് ചേർന്നുള്ള മധ്യ-കിഴക്കൻ അറബിക്കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 kmph വേഗതയിൽ
കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത് 7th June- തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 35-45 kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലയിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

8th June- തെക്ക് പടിഞ്ഞാറ് അറബിക്കടൽ, തെക്ക് കിഴക്ക് അറബിക്കടൽ അതിനോട് ചേർന്നുള്ള മാലിദ്വീപ് കൊമ്മോറിയൻ, കേരള തീരങ്ങളിൽ മണിക്കൂറിൽ 35-45 kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത് 9th June-തെക്ക് പടിഞ്ഞാറ് അറബിക്കടൽ, മധ്യ തെക്ക് കിഴക്ക് അറബിക്കടൽ, കേരള-കർണാടക തീരങ്ങളിൽ മണിക്കൂറിൽ 35-45 kmph വേഗതയിൽ കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

10th June – തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ-കിഴക്കൻ അറബിക്കടൽ, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 -45 kmph വേഗതയിൽ
കാറ്റ്‌ വീശുവാൻ സാധ്യതയുള്ളതിനാൽ മത്സ്യ തൊഴിലാളികൾ ഈ മേഖലകളിൽ മത്സ്യ ബന്ധനത്തിന് കടലിൽ പോകരുത്

You might also like

-