സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം
ഏപ്രില്‍ 30നകം 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനം.
തിരുവനന്തപുരം :സംസ്ഥാനത്ത് സപ്ലൈകോയുടെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടങ്ങി. ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത് എഎവൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ്. ഏപ്രില്‍ 30നകം 87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യാനാണ് തീരുമാനം. ആദ്യഘട്ടത്തില്‍ പോര്ട്ടലിബിറ്റി സൗകര്യം ലഭ്യമല്ലെന്നും കാര്‍ഡുള്ള റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റ് വാങ്ങണമെന്നും ഭക്ഷ്യമന്ത്രി പി തിലോത്തമന് പറഞ്ഞു.
കിറ്റ് വിതരണ ഉദ്ഘാടനം തിരുവനന്തപുരം കോട്ടൂരില്‍ മന്ത്രി പി തിലോത്തമന് നിര്‍വഹിച്ചു. ഏപ്രില്‍ 21 നു മുമ്പ് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കും 30നകം എല്ലാവര്ക്കും കിറ്റ് നല്‍കും. ലോക്ക്ഡൗണ്‍ നീണ്ടാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു