യുവതിയുടെ പീഡന പരാതിയിൽ സിവിക് ചന്ദ്രൻ . വടകര ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങി
ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി സിവികിന് നൽകിയ നിർദേശം. വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ് മുൻപാകെയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. ഹൈക്കോടതി നിർദേശ പ്രകാരം രാവിലെ ഒൻപത് മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതേദിവസം തന്നെ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു.
വടകര | യുവതിയുടെ പീഡന പരാതിയിൽ സിവിക് ചന്ദ്രൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വടകര ഡിവൈഎസ്പി ഓഫീസിൽ എത്തിയാണ് അദ്ദേഹം കീഴടങ്ങിയത്. ലൈംഗിക പീഡന കേസിൽ ഹൈക്കോടതി മുൻകൂർജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് കീഴടങ്ങൽ. ദളിത് യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളെ തുടർന്നാണ് ഹൈക്കോടതി അദ്ദേഹത്തിന് മുൻകൂർജാമ്യം നിഷേധിച്ചത്. മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെക്ഷൻ കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ഹൈക്കോതി സിവികിന് നൽകിയ നിർദേശം. വടകര ഡിവൈഎസ്പി ആർ.ഹരിപ്രസാദ് മുൻപാകെയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. ഹൈക്കോടതി നിർദേശ പ്രകാരം രാവിലെ ഒൻപത് മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. സിവികിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അതേദിവസം തന്നെ കോടതിയിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിലുണ്ടായിരുന്നു. കേസിൽ ജാമ്യം നൽകുന്ന കാര്യത്തിൽ ജില്ലാ കോടതിയാകും തീരുമാനമെടുക്കുക. ഏഴ് ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഹൈക്കോതിയുടെ നിർദേശം.
രണ്ട് പീഡനക്കേസുകളാണ് സിവിക് ചന്ദ്രനെതിരായി രജിസ്റ്റർ ചെയ്തിരുന്നത്. രണ്ടാമത്തെ പീഡനക്കേസ് വന്നതിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഈ രണ്ട് കേസുകളിൽ ഒന്നിൽ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും മറ്റൊന്നിൽ ജാമ്യം നൽകുകയും ചെയ്തിരുന്നു. എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഒപ്പം തന്നെ ആൾജാമ്യത്തിലും തുക കെട്ടിവെച്ചും ജാമ്യത്തിൽ വിടാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആ വ്യവസ്ഥകൾ പ്രകാരം ആദ്യത്തെ പീഡനക്കേസിലാണ് കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരായത്. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരാകേണ്ടി വരും.
സിവിക് ചന്ദ്രനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടേത് പ്രകോപനമുണ്ടാക്കുന്ന വസ്ത്രധാരണമെന്ന് ജാമ്യ ഹർജി പരിഗണിച്ച കോടതിയുടെ പരാർമർശം വിവാദമുണ്ടാക്കിയിരുന്നു. തുടർന്ന് കോഴിക്കോട് സെക്ഷൻ കോടതിയുടെ പരാമർശം ഹൈക്കോതടി നീക്കിയിരുന്നു. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. കൃഷ്ണകുമാറാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.എന്നാൽ, പ്രായം കണക്കിലെടുത്ത് സിവിക് ചന്ദ്രന് മുൻകൂർജാമ്യം തുടരാമെന്ന നിലപാടായിരുന്നു അന്ന് ഹൈക്കോടതി കൈക്കൊണ്ടത്. ജസ്റ്റിസ് ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് പിന്നീട് കേസ് പരിഗണിച്ചത്. രണ്ടാംകേസിൽ യുവതിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലുകളിലാണ് സിംഗിൾ ബെഞ്ച് അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കിയത്.