പൗരത്വ നിയമഭേദഗതി മംഗളൂരുവിൽ പോലീസ് വെടിവയ്പ്പ് പ്രതിക്ഷേധം കടുപ്പിച്ച് സമരക്കാർ എന്ന് ഹർത്താൽ ഇന്റര്‍നെറ്റ് നിരോധനം
48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്
ഡൽഹി ;മംഗളൂരുവില്‍ പൗരത്വ നിയമഭേദഗതി നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടെ രണ്ട് പേര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ദക്ഷിണ കന്നഡയില്‍ ഇന്ന് ഹര്‍ത്താല്‍. മംഗളൂരുവില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഞായറാഴ്ച അര്‍ധരാത്രി വരെ നീട്ടി. അക്രമസംഭവങ്ങള്‍ ഇല്ലാതിരിക്കാന്‍ അതീവ ജാഗ്രതയിലാണ് പൊലീസ്. 48 മണിക്കൂര്‍ നേരത്തേക്ക് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി.മംഗളൂരുവില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ക്കാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരെ സജ്ജരാക്കി നിര്‍ത്താന്‍ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹി പ്രതിഷേധം ഇന്നും കനക്കും. ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ച അനിശ്ചിത കാല പ്രതിഷേധ സമരം ഇന്ന് തുടങ്ങും. വിവിധ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇന്നലെ ആരംഭിച്ച സമരം ഇന്നും തുടര്‍ന്നേക്കും.പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെത്തുടര്‍ന്ന് ഇന്നലെ ഡൽഹി അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചിരുന്നു. ഇന്നും തലസ്ഥാന നഗരിയില്‍ പ്രതിഷേധം തുടര്‍ന്നേക്കും
ഇന്ന് ഉത്തര്‍പ്രദേശിലെ ദളിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഉച്ചക്ക് മൂന്ന് മണിക്ക് ഓൾഡ് ഡല്‍ഹിയില്‍ നിന്ന് പ്രതിഷേധം ആരംഭിക്കും. ജുമാമസ്ജിദിൽ നിന്ന് ആരംഭിക്കുന്ന റാലി കാല്‍നടയായി ജന്ദര്‍മന്ദറിലേക്ക് വരും. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചായിരിക്കും റാലി. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് ചന്ദ്ര ശേഖര്‍ ആസാദ് വ്യക്തമാക്കിയിരുന്നു. അതോടൊപ്പം ഇന്നലെ സാമൂഹ്യ പ്രവര്‍ത്തകരായ യോഗേന്ദ്ര യാദവ്, ഹര്‍ഷ് മന്ദര്‍ എന്നിവര്‍ ആരംഭിച്ച സമരം ഇന്നും തുടരും. ഭരണഘടന സംരക്ഷിക്കാനുള്ള സമരത്തില്‍ ഏവരും പങ്കുചേരണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രതിഷേധങ്ങൾക്കിടെ ഒരാൾ കൊല്ലപ്പെട്ടു. പൊലീസിന്‍റെ വെടിവെപ്പിലാണ് മരണമെന്നാണ് സംശയിക്കുന്നത്. മൂന്നുപേർക്ക് പരിക്കേറ്റു. അതേസമയം, പൊലീസ് വെടിവെപ്പിലാണോ അല്ലയോ പരിക്കേറ്റതെന്ന് വ്യക്തമല്ല.