പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പൊലീസ്

ലഖ്‌നൗവിനു സമീപം ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത അഞ്ഞൂറോളം സ്ത്രീകളുടെ പക്കല്‍ നിന്നാണ് യു.പി പോലീസ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തതെ

0

ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ സമരം ചെയ്ത സ്ത്രീകളുടെ പക്കല്‍നിന്ന് ഭക്ഷണവും പുതപ്പും പിടിച്ചെടുത്ത് പൊലീസ്. ദില്ലിയിലെ ഷഹീന്‍ ബാഗിലെ സമരത്തിനു സമാനമായി സ്ത്രീകള്‍ നടത്തുകയായിരുന്ന സമരത്തിന് നേരെയായിരുന്നു ഉത്തര്‍പ്രദേശ് പോലീസിന്റെ ക്രൂരത. ലഖ്‌നൗവിനു സമീപം ഘംടാഘര്‍ മേഖലയില്‍ സമരം ചെയ്ത അഞ്ഞൂറോളം സ്ത്രീകളുടെ പക്കല്‍ നിന്നാണ് യു.പി പോലീസ് പുതപ്പും ഭക്ഷണവും പിടിച്ചെടുത്തതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച വൈകുന്നേരമാണ് സംഭവം.

പോലീസുകാര്‍ ഭക്ഷണവും പുതപ്പും പിടിച്ചെടുത്തതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.എന്നാല്‍ സംഭവത്തെ പാടെ നിഷേധിച്ചു കൊണ്ട് യുപി പൊലീസ് രം​ഗത്തെത്തിയിട്ടുണ്ട്. അനുവാദമില്ലാതെ ജനക്കൂട്ടം പാര്‍ക്കില്‍ ഒത്തുകൂടിയതാണ് നടപടിക്കു കാരണമായി അവർ പറയുന്നത്

You might also like

-