പൗരത്വ ബിൽ രാജ്യവ്യപക പ്രതിക്ഷേധം : അസാമിൽ പ്രതിഷേധം കനക്കുന്നു

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ് മൂലം നിശ്ചലമായി .

0

ഗുവാഹട്ടി: പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസാക്കിയതിനു പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് ബന്ദ് മൂലം നിശ്ചലമായി . വിദ്യാര്‍ത്ഥി സംഘടനയായ എന്‍.ഇ.എസ്.ഒ (NESO) ആണ് രാവിലെ അഞ്ചു മണി മുതല്‍ നാലു മണി വരെ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്, എ.യു.ഡി.എഫ്, ഓള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്‍, കൃഷ്‌ക് മുക്തി സംഗ്രം സമിതി, ഓള്‍ അരുണാചല്‍ പ്രദേശ് സ്റ്റുഡന്റ്സ് യൂണിയന്‍, ഖാശി സ്റ്റുഡന്റ്സ്, നാഗാ സ്റ്റുഡന്റ്സ് എന്നീ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ബന്ദ് നടത്തുന്നത്. ഇതേ തുടര്‍ന്ന് അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, മേഖാലയ, മിസോറാം, എന്നീ സംസ്ഥാനങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പോലും, ഇന്ത്യയില്‍ ആറു വര്‍ഷമായി താമസിക്കുന്ന ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദു, ബുദ്ധ, പാര്‍സി, ജൈന്‍, സിഖ്, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്കു പൗരത്വം ഉറപ്പു നല്‍കുന്നതാണ് പ്രസ്തുത ബില്‍. മതിയായ രേഖകളോടെ ഇന്ത്യയില്‍ 12 വര്‍ഷം താമസിക്കുന്ന വിദേശികള്‍ക്കു മാത്രം പൗരത്വം നല്‍കുന്ന 1955-ലെ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നതാണ് ഈ ബിൽ. 2014-നു മുന്‍പ് ഇന്ത്യയില്‍ പ്രവേശിച്ച, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മത വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് മതിയായ രേഖകള്‍ ഇല്ലെങ്കില്‍ പോലും ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കുന്ന പാസ്പോര്‍ട്ട് ഭേദഗതി നിയമം 2015ല്‍ അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ തൊട്ടടുത്ത വര്‍ഷം തന്നെ, പൗരത്വ ഭേദഗതി ബില്ലും അവതരിപ്പിച്ചു. ഇപ്പോഴത്തെ പൗരത്വഭേദഗതി ബില്‍ കൊണ്ട് ബി.ജെ.പി സംതൃപ്തരാകുമെന്ന് കരുതാനാകില്ല. കൂടുതല്‍ രൂക്ഷമായ ബില്ലുകള്‍ തിരിക്കിട്ട് തന്നെ ബി.ജെ.പി ഇനിയും കൊണ്ടുവന്നേക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം

നാഗാലാന്റില്‍ ഗോത്ര വിഭാഗങ്ങളുടെ പ്രത്യേക ആഘോഷം നടക്കുന്ന സമയമായതിനാല്‍ ബന്ദില്‍ നിന്നും ഒഴിവായിട്ടുണ്ട്.ഇതിനു പുറമെ അസമില്‍ ഇടതു പക്ഷ സംഘടനകളായ എസ്.എഫ്.ഐ., ഡി.വൈ.എഫ്.ഐ, എ.ഐ.ഡി.ഐ.എ, എ.ഐ.എസ്.എഫ്, ഐസ, ഐ.പി.ടി.എ എന്നിവ 12 മണിക്കൂര്‍ ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയില്‍ ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ ബന്ദാണ് ഇത്. ലോക്സഭയില്‍ കഴിഞ്ഞ ദിവസം ബില്‍ പാസായിരുന്നു. വിവിധ എം.പിമാര്‍ ബില്ലില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും വോട്ടിനിട്ട് തള്ളുകയായിരുന്നു. തെരഞ്ഞെടുത്ത വിഭാഗങ്ങളിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇളവുകള്‍ നല്‍കുന്നതിലൂടെ നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തുകയാണ് ബില്‍. കഴിഞ്ഞ ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ അസാധുവാകുകയായിരുന്നു.

പ്രതിഷേധത്തെ തുടർന്ന് അസമിലെ എല്ലാ സ‍ര്‍വ്വകലാശാലകളും പരീക്ഷകൾ റദ്ദാക്കി. മൂന്ന് വിദ്യാര്‍ത്ഥി സംഘടനകളാണ് പ്രക്ഷോഭത്തിന്റെ മുൻനിരയിലുള്ളത്. ആൾ ആസാം സ്റ്റുഡന്‍റസ് യൂണിയനാണ് പ്രക്ഷോഭങ്ങളുടെ മുൻനിരയിലുള്ള സംഘടനകളിലൊന്ന്. അസം ജതിയബാദി യുവ ഛാത്ര പരിഷത്ത് ജനറൽ സെക്രട്ടറി പലാഷ് ചങ്ങമായിയെ സെക്രട്ടേറിയറ്റിലേക്ക് കറുത്ത കൊടിയുമായി പ്രതിഷേധം നയിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആൾ ആസാം സ്റ്റുഡന്‍റസ് അസോസിയേഷൻ പ്രവർത്തകർ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും പന്തം കൊളുത്തി പ്രകടനങ്ങൾ നടത്തി. പൗരത്വബില്ലിന്‍റെ പകർപ്പ് കീറിയെറിഞ്ഞു

You might also like

-