പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം, വ്യക്തിപരമായി വിയോജിപ്പുണ്ട് മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്

സി.എ.എ സംസ്ഥാനത്തിന‍്റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍

0

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തിനിടെ വായിച്ചു. മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരമാണ് വായിക്കുന്നത്. വ്യക്തിപരമായി വിയോജിപ്പുണ്ട്. സി.എ.എ സംസ്ഥാനത്തിന‍്റെ പരിധിയില്‍ വരുന്നതല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.പൗരത്വത്തില്‍ മതപരമായ വിവേചനം പാടില്ലെന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലെ പരാമര്‍ശം. ഈ സഭ പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കി. ആര്‍ട്ടിക്കിള്‍ 131 പ്രകാരം സുപ്രീം കോടതിയെ സമീപിച്ചെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പരാമര്‍ശിച്ചു.

നയപ്രഖ്യാപനത്തിന് ഗവര്‍ണര്‍ നിയമസഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം തുടങ്ങി. പ്ലക്കാര്‍ഡുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. പൌരത്വ ഭേദഗതിക്കെതിരെയും ഗവര്‍ണര്‍ക്കെതിരെയുമുള്ള മുദ്രാവാക്യങ്ങള്‍ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു. നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച പ്രതിപക്ഷം സഭക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

You might also like

-