വീണ്ടും സര്‍ക്കുലര്‍… സമരക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാര്‍ വാദം മാത്രം

നാളെ എല്ലാ പള്ളികളിലും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ കുബ്ബാന മദ്ധ്യേ വായിക്കും . വിഴിഞ്ഞം സംഘര്‍ഷമായിരുന്നു സമരം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. സര്‍ക്കാരിന്റെ ഉറപ്പുകള്‍ ഭാഗികം മാത്രമാണ്. അതിനെ അതിജീവിക്കാനുള്ള സമ്മര്‍ദത്തില്‍ ഭാവിയിലും ഒരുമിച്ച് നില്‍ക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിക്കുന്നത്.

0

തിരുവനന്തപുരം | വിഴിഞ്ഞം സമരത്തിലെ സര്‍ക്കാര്‍ സമീപനത്തില്‍ തൃപ്തരല്ലെന്ന് ലത്തീന്‍ അതിരൂപത. സമരക്കാരുടെ ആവശ്യങ്ങള്‍ നടപ്പാക്കിയെന്നത് സര്‍ക്കാര്‍ വാദം മാത്രമാണെന്നാണ് ലത്തീന്‍ അതിരൂപതയുടെ വിമര്‍ശനം. സമരം നിര്‍ത്തിവച്ചതിനോട് സമ്മിശ്ര പ്രതികരണമാണുണ്ടായത്. സമാധാന അന്തരീക്ഷം നിലനിര്‍ത്തുക എന്നതായിരുന്നു സഭയുടെ ലക്ഷ്യമെന്നും ലത്തീന്‍ അതിരൂപത വിശദീകരിക്കുന്നു.

നാളെ എല്ലാ പള്ളികളിലും ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയുടെ കുബ്ബാന മദ്ധ്യേ വായിക്കും . വിഴിഞ്ഞം സംഘര്‍ഷമായിരുന്നു സമരം അവസാനിപ്പിക്കാനുള്ള പ്രധാന കാരണം. സര്‍ക്കാരിന്റെ ഉറപ്പുകള്‍ ഭാഗികം മാത്രമാണ്. അതിനെ അതിജീവിക്കാനുള്ള സമ്മര്‍ദത്തില്‍ ഭാവിയിലും ഒരുമിച്ച് നില്‍ക്കണമെന്നാണ് ആര്‍ച്ച് ബിഷപ്പ് ഓര്‍മിപ്പിക്കുന്നത്.
വിഴിഞ്ഞത്ത് സമരം ഒത്തുതീര്‍പ്പായ പശ്ചാത്തലത്തില്‍ തുറമുഖ നിര്‍മാണം ബുധനാഴ്ച പുനരാരംഭിക്കുമെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയിരുന്നു. സമയബന്ധിതമായി തുറമുഖ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു

You might also like

-