സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹൻലാലിനെ ക്ഷണിച്ചിട്ടില്ല: കമല്‍

0

തിരുവനന്തപുരം:  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹൻലാലിനെ  ക്ഷണിച്ചിട്ടില്ലെന്നു ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ. സാംസ്കാരിക വകുപ്പ് മന്ത്രിയും സർക്കരുമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ മുഖ്യാതിഥിയെ തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണെന്നും മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്നും കമല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.  പുരസ്‌കാരചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധമറിയിച്ച്‌ ഒരു വിഭാഗം നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കമല്‍ പ്രതികരണമറിയിച്ചത്. മോഹൻലാലിനെ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചാല്‍  അക്കാഡമി ഒപ്പം നിൽക്കും എന്നും കമൽ കൂട്ടിച്ചേര്‍ത്തു

You might also like

-