സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് ഗൗരവതരം; തിരകള്‍ കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നു: മുഖ്യമന്ത്രി

വെടിയുണ്ട കാണാതായതില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കും. കുറ്റാരോപിതര്‍ക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്

0

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരും മുമ്പ് വിവരങ്ങള്‍ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും അത് ഗൗരവമായി കാണുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അത് നിയമസഭയുടെ ഭാഗമാക്കിയ രേഖയാണ്.
സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നുവെന്നത് വസ്തുത തന്നെയാണ്.സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് നിയമസഭയിലാണ്. ചോര്‍ന്നത് ആരോഗ്യകരമായ കീഴ് വഴക്കമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കമായി. തോക്കുകള്‍ കാണാതായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. വെടിയുണ്ട കാണാതായതില്‍ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോര്‍ട്ട് പിഎസി പരിശോധിക്കും. കുറ്റാരോപിതര്‍ക്ക് എതിരെ വകുപ്പുതല നടപടിയുണ്ടാകും. വെടിയുണ്ട കാണാതായതില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. പിഎസി ഗൌരവമായ പരിശോധന നടത്തട്ടെയെന്നും മുഖ്യമന്ത്രി. ഉത്തരവാദി 2013 മുതല്‍ 15 വരെയുള്ള ഉദ്യോഗസ്ഥനാണ്. ഡമ്മി കാട്രിഡ്ജ് ഉള്‍പ്പെടുത്തിയതിന് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്.

സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല. ആദ്യം സഭയിലുയര്‍ന്നത് തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവമായിരുന്നു. തോക്കുകള്‍ ഒന്നും തന്നെ കാണാതായിട്ടില്ലെന്നായിരുന്നു ഇതിന് മുഖ്യമന്ത്രി സഭയില്‍ നല്‍കിയ മറുപടി. 660 തോക്കുകളാണ് ഉള്ളത്. ഇതില്‍ 647 തോക്കുകള്‍ എസ് എ പി ക്യാമ്പിലും 13 തോക്കുകള്‍ മണിപ്പൂരില്‍ പരിശീലനത്തിനും കൊണ്ടുപോയിരിക്കുകയാണ്. എന്നാല്‍ വെടിയുണ്ടകള്‍ കാണാതായ സംഭവം ഗൌരവപരമായിട്ടാണ് കാണുന്നത്. ആ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടന്നുവരികയാണ് എന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. വെടിയുണ്ട കാണാതായ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തെയാണ് കുറ്റപ്പെടുത്തുന്നത്. 2013 മുതല്‍ 15 വരെയുള്ള ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികള്‍ എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. യുഡിഎഫ് ഭരണകാലത്ത് സീല്‍ഡ് പെട്ടികള്‍ തുറക്കാതെ ഉണ്ടകളില്‍ കുറവില്ലെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് ഭരണകാലത്ത് ഇത് മറച്ചുവെക്കാനുള്ള ശ്രമമാണ് നടന്നത്.ഇന്ന് മുതല്‍ ഏപ്രില്‍ എട്ട് വരെ 27 ദിവസം നീണ്ട് നില്‍ക്കുന്ന സഭാ സമ്മേളനം ആദ്യദിവസങ്ങളില്‍ തന്നെ പ്രക്ഷുബ്ധ‍മാകും. വോട്ട് ഓണ്‍ അക്കൌണ്ട് ഇല്ലാതെ സമ്പൂര്‍ണ്ണ ബജറ്റ് പാസ്സാക്കുകയാണ് നിയമസഭ ചേരുന്നതിന്റെ ലക്ഷ്യം.

You might also like

-