ക്രിസ്റ്റിൻ ദേവാലയങ്ങൾ നിയന്ത്രിക്കാൻ ചർച്ച് പ്രോപ്പർട്ടീസ് ആക്ട്?
പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ടകള്‍ എന്നിവയക്കം എല്ലാ സ്വത്തുക്കളും പള്ളി സ്വത്തുക്കളായി കണക്കാക്കണമെന്നും ഇവയുടെ ഇടപാടുകളെല്ലാം നിയമപ്രകാരമായിരിക്കണമെന്നുമാണ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ടിന്റെ കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്
കൊച്ചി :സഭാപ്രശനങ്ങളിൽ തീരുമാനമെടുക്കാൻ ചർച്ച് പ്രോപ്പർട്ടീസ് ആക്ട് നിലവില്‍ വരണമെന്ന ആവശ്യം യാക്കോബാ സഭയിലെ ഒരു വിഭാഗം രംഗത്ത . ദേവസ്വം ബോര്‍ഡിന്റെയോ വഖഫ് ബോര്‍ഡിന്റെയോ മാതൃകയില്‍ ചര്‍ച്ച് ആക്ട് നിലവില്‍ വരുന്നതോടെ മെത്രാന്‍മാരില്‍ നിന്നും അധികാരങ്ങളും സ്വത്തുക്കളും വിശ്വാസികള്‍ക്ക് മേല്‍കയ്യുള്ള സമിതിയിലേക്ക് വന്നുചേരും. ഇതോടെ സഭക്ക് കീഴിലുള്ള എല്ലാ ചൂഷണങ്ങളും അവസാനിക്കുമെന്നാണ് ആക്ടിനെ അനുകൂലിക്കുന്നവരുടെ വാദം. 2009 ല്‍ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമപരിഷ്‌കരണ കമ്മിഷന്‍ തയാറാക്കിയ ബില്‍ നിയമസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിച്ചിരുന്നു.
പള്ളിക്കെട്ടിടങ്ങള്‍, ചാപ്പലുകള്‍, ശവക്കോട്ടകള്‍ എന്നിവയക്കം എല്ലാ സ്വത്തുക്കളും പള്ളി സ്വത്തുക്കളായി കണക്കാക്കണമെന്നും ഇവയുടെ ഇടപാടുകളെല്ലാം നിയമപ്രകാരമായിരിക്കണമെന്നുമാണ് ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആക്ടിന്റെ കരട് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. സെമിനാരി, ആശുപത്രി, സ്‌കൂള്‍, കോളേജ്, അനാഥാലയം എന്നിവയെല്ലാം സര്‍ക്കാരിന്റെ കൃത്യമായ നിരീക്ഷണത്തിന് കീഴിലാകും. ഇവയുടെയെല്ലാം നിയന്ത്രണം പുരോഹിതരുടെ അധികാരപരിധിയില്‍ നിന്ന് മാറി പൂര്‍ണമായും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന വിശ്വാസികളുടെ ത്രിതല കൂട്ടായ്മക്ക് ലഭിക്കും. ഇടവേളകളില്‍ ഓഡിറ്റ് നടക്കും. ക്രിസ്റ്റ്യന്‍ ചാരിറ്റബില്‍ ട്രസ്റ്റ് എന്ന പേരില്‍ ഓരോ സഭയും രജിസ്റ്റര്‍ ചെയ്യണം. അക്രൈസ്തവര്‍, നിരീശ്വരവാദികള്‍, മദ്യപാനികള്‍ എന്നിങ്ങനെ ആര്‍ക്കും ഒരു സമിതികളിലും സ്ഥാനമുണ്ടാകില്ല. ആക്ടിനെ ഭയപ്പെടുന്നത് അധികാരം നഷ്ടമാകുമെന്ന് പേടിയുള്ളവരാണെന്നാണ് ആക്ടിനെ അനുകൂലിക്കുന്നവരുടെ വാദം.
ബില്‍ നിയമമായാല്‍ സഭയുടെ കീഴിലെ എല്ലാവര്‍ക്കും സ്വാഭാവിക നീതിയും സ്വാതന്ത്ര്യവും ഉറപ്പ് നല്‍കാനും മൌലികാവകാശങ്ങളും മനുഷ്യാവകാശങ്ങളും സംരക്ഷിക്കാനുമുള്ള ബാധ്യതയും ത്രിതലസമിതിയില്‍ വന്ന് ചേരും. ഇതോടെ സഭകള്‍ക്കുള്ളില്‍ നിന്ന് പുറത്ത് വരുന്ന പീഡനവാര്‍ത്തകളടക്കം ഇല്ലാതാകുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവരുടെ വാദം. നിലവില്‍ സി.എസ്.ഐ സഭ കമ്പനി ആക്ട് പ്രകാരമാണ് ഭരണം നടത്തുന്നത്. മാര്‍ത്തോമ സഭക്കും ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതില്‍ കാര്യമായ എതിര്‍പ്പില്ല. കത്തോലിക്ക സഭയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ആക്ട് നടപ്പിലാക്കുന്നതില്‍ നിന്ന് സര്‍ക്കാരിന് പിന്‍മാറേണ്ടി വന്നത്.