മെയ് 31-നു പള്ളികള്‍ തുറക്കുമെന്ന് അഞ്ഞൂറോളം പാസ്റ്റർമാർ
പൊതുജനാരോഗ്യം കണക്കിലെടുത്ത് ചർച്ചുകൾ തുറക്കുന്നതു തല്ക്കാലത്തേക്ക് തടഞ്ഞുകൊണ്ടു സാക്രമെന്റൊ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിനെയും പാസ്റ്റർമാർ ചോദ്യം ചെയ്തു
കലിഫോർണിയ ∙പള്ളികൾ അനിശ്ചിതമായി അടച്ചിടുന്നതിനെ അനുകൂലിക്കുന്നില്ലെന്നും സംസ്ഥാന സർക്കാരിന്റെ തീരുമാനം എന്തു തന്നെയാണെങ്കിലും മേയ് 31 മുതൽ കലിഫോർണിയായിലെ ദേവാലയങ്ങൾ ആരാധനയ്ക്കായി തുറക്കുമെന്നും അഞ്ഞൂറോളം പാസ്റ്റർമാർ യോഗം ചേർന്നു തീരുമാനിച്ചു.
ഇനിയും ഗവർണറുടെ അനുമതി ആവശ്യപ്പെടേണ്ടതില്ലെന്നും, ഗവർണർ സംസ്ഥാനത്ത് പ്രഖ്യാപിച്ചിരിക്കുന്ന അടിയന്തരാവസ്ഥ അനിശ്ചിതമായി നീട്ടി കൊണ്ടുപോകുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്നും പാസ്റ്റർമാർ ആരോപിച്ചു. മാത്രമല്ല ഗവർണർ ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും ഇവർ പറഞ്ഞു.
നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ടുതന്നെ ചർച്ചുകൾ ഏപ്രകാരം തുറന്നു പ്രവർത്തിക്കണമെന്ന് വിശദീകരിക്കുന്ന കത്ത് ഗവർണർക്ക് നൽകുമെന്ന് റിലീജിയസ് ഫ്രീഡം അറ്റോർണി ബോബ് ടയ്‍ലർ അറിയിച്ചു. ഗവർണറുടെ തീരുമാനം ഭേദഗതി ചെയ്യുന്നതിനുള്ള ആവശ്യം മുന്നോട്ടു വയ്ക്കുമെന്നും, എന്നാൽ ഗവർണർ ഇതിനോടു എപ്രകാരം പ്രതികരിക്കുമെന്ന് കാത്തിരിക്കാനാവില്ലെന്നും അറ്റോർണി പാസ്റ്റർമാരെ പ്രതിനിധീകരിച്ചു അഭിപ്രായപ്പെട്ടു.
പൊതുജനാരോഗ്യം കണക്കിലെടുത്ത് ചർച്ചുകൾ തുറക്കുന്നതു തല്ക്കാലത്തേക്ക് തടഞ്ഞുകൊണ്ടു സാക്രമെന്റൊ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇതിനെയും പാസ്റ്റർമാർ ചോദ്യം ചെയ്തു. മേയ് 31 മുതൽ ചർച്ചുകളിൽ കൊള്ളാവുന്നവരുടെ സംഖ്യയിൽ 25–30 ശതമാനം ആളുകളെ പങ്കെടുപ്പിച്ചു ആരാധനകൾ പുനരാരംഭിക്കുമെന്ന് അറ്റോർണി വ്യക്തമാക്കി.