സുപ്രിംകോടതി വിധിനടപ്പാക്കിയതിനെതിരെ യാക്കോബായ സഭയുടെ റിലേ സത്യഗ്രഹം ഇന്നു മുതൽ
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികൾക്ക് മുന്നിലാണ് ഇന്നു രാവിലെ 9 മണി മുതൽ റിലേ സത്യാഗ്രഹം തുടങ്ങുന്നത്.
കൊച്ചി :മലങ്കരസഭാ തര്‍ക്കത്തിൽ നഷ്ടപ്പെട്ട പള്ളികള്‍ക്ക് മുന്നില്‍ യാക്കോബായ സഭ ഇന്ന് മുതല്‍ റിലേ സത്യാഗ്രഹം ആരംഭിക്കും.സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പള്ളികൾക്ക് മുന്നിലാണ് ഇന്നു രാവിലെ 9 മണി മുതൽ റിലേ സത്യാഗ്രഹം തുടങ്ങുന്നത്. സഭാ പ്രശ്നത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് യാക്കോബായ സഭ സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. ഈ മാസം പതിമൂന്നിന് നഷ്ടപ്പെട്ട പള്ളികളില്‍ പ്രവേശിക്കുമെന്ന് യാക്കോബായ സഭാ നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്.
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് സഭക്ക് കൈമാറിയ 52 പള്ളികള്‍ക്ക് മുന്നിലാണ് യാക്കോബായ സഭ വിശ്വാസികള്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കുന്നത്. ഇടവകാംഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് പള്ളികള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സമരം നടത്താനാണ് തീരുമാനം. ഈ മാസം 13 ന് പിടിച്ചെടുത്ത പള്ളികളിലേക്ക് തിരികെ കയറുന്നതിന് മുന്നോടിയായാണ് റിലേ സത്യാഗ്രഹസമരം.
ഡിസംബര്‍ 13-ന് ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. ജനുവരി 1 മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ സത്യാഗ്രഹ സമരം നടത്താനാണ് സഭയുടെ തീരുമാനം. എന്നാല്‍ ആരാധനക്ക് യാക്കോബായ വിഭാഗം പള്ളികളില്‍ കയറുന്നതിൽ എതിര്‍പ്പില്ലെന്നും പക്ഷെ യാക്കോബായ വൈദികരെ പ്രവേശിപ്പിക്കില്ലെന്നുമാണ് ഓര്‍ത്തഡോക്സ് പക്ഷത്തിന്‍റെ നിലപാട്.
പള്ളിത്തർക്കം പരിഹരിക്കാൻ സർക്കാർ നടത്തിയ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതും കോതമംഗലം പള്ളി വിഷയത്തിൽ ഓർത്തഡോക്സ് വിഭാഗം വിട്ടു വീഴ്ചക്ക് തയ്യാറാകാതെ വന്നതുമാണ് സമരം ശക്തമാക്കാൻ യാക്കോബായ സഭയെ പ്രേരിപ്പിച്ചത്. വിശ്വാസികളെ പള്ളികളിൽ പ്രവേശിക്കാൻ അനുവദിക്കുമെങ്കിലും യാക്കോബായ വൈദികരെ ചടങ്ങുകൾ നടത്താൻ അനുവദിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.
ഇടവകാംഗങ്ങളെ പള്ളികളില്‍ നിന്ന് പുറത്താക്കരുതെന്ന് സുപ്രീംകോടതിവിധിയില്‍ തന്നെ സൂചിപ്പിക്കുന്നുണ്ടെന്നും യാക്കോബായ സഭാ നേതൃത്വം ചൂണ്ടികാട്ടുന്നു. നീതി ലഭിക്കും വരെ സമരം തുടരുമെന്ന് യാക്കോബായ സഭ നേതൃത്വം അറിയിച്ചു. ജനുവരി ഒന്ന് മുതൽ സെക്രട്ടറിയേറ്റ് പടിക്കലിലേക്ക് സമരം വ്യാപിപ്പിക്കാനാണ് സഭയുടെ തീരുമാനം. പ്രാർത്ഥനക്കു വരുന്ന വിശ്വാസികളെ തടയില്ലെന്നും എന്നാല്‍ പള്ളി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നുമാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്.