സംസ്ഥാന സർക്കാർ യാക്കോബാ പക്ഷത്തിനൊപ്പം ചേർന്ന് കോടതി വിധി അട്ടിമറിക്കുന്നു ഓർത്തഡോൿസ് സഭ

സംസ്ഥാനസർക്കാരുമായി ഇക്കാര്യത്തിൽ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലന്ന് ഓർത്തഡോൿസ് സഭ വക്താവ് ഫാ : ജോൺസ് എബ്രഹാം കോനാട്ട്  ഇന്ത്യവിഷൻ മീഡിയയുടെ പറഞ്ഞു.

0

പാമ്പാടി :കോതമംഗലം പള്ളിത്തര്‍ക്കക്കേസില്‍ നിലപാട് കടുപ്പിച്ച് ഓര്‍ത്തഡോക്‌സ് സഭ. വിധി നടത്തിപ്പ് വേഗത്തില്‍ വേണമെന്ന ആവശ്യമാണ് ഓര്‍ത്തഡോക്‌സ് പക്ഷം ഉന്നയിക്കുന്നത്. യാക്കോബായ വിശ്വാസികളുടെ സമ്പൂര്‍ണ നിയന്ത്രണത്തിലുള്ള കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളിയിലെ വിധി നടത്തിപ്പിലാണ് അനിശ്ചിതത്വം തുടരുന്നത്. പള്ളിയുടെ ഭരണ നിയന്ത്രണം ഓര്‍ത്തഡോക്‌സ് പക്ഷത്തിന് കൈമാറണമെന്ന അന്ത്യശാസനം ഹൈക്കോടതി സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ യാക്കോബായ പക്ഷം വിശ്വാസികളുടെ നിലപാടിനെ പരോക്ഷമായി പിന്തുണയ്ക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സമവായ ചര്‍ച്ചകളെ കോടതിയില്‍ സര്‍ക്കാര്‍ ആയുധമാക്കുകയും ചെയ്തു. ചര്‍ച്ച് ആക്ടിന് സമാനമായ ഓര്‍ഡിനന്‍സ് താത്കാലിക പരിഹാര നിര്‍ദേശമായി സര്‍ക്കാരിന് മുന്നിലെത്തുകയും ചെയ്തിരുന്നു. സമാധാന ചര്‍ച്ചകള്‍ ഓര്‍ത്തഡോക്‌സ് പക്ഷം ഉപേക്ഷിച്ചതോടെ സര്‍ക്കാര്‍ ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. കേസില്‍ കോടതിയുടെ അന്തിമ തീരുമാനം വരുന്ന മുറയ്ക്കാകും സര്‍ക്കാരിന്റെ തുടര്‍ നടപടികള്‍. സര്‍ക്കാര്‍ നിലപാട് വഞ്ചനയാണെന്നാണ് ഓര്‍ത്തഡോക്‌സ് പക്ഷത്തിന്റെ ആരോപണം. കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ യാക്കോബായ പക്ഷത്തിന് അനുകൂല നിലപാടാണ്  സ്വീകരിച്ചുവരുന്നത് . ഓർത്തഡോൿസ് സഭ സുപ്രിം കോടതി വിധി നടപ്പാക്കുന്നതിനപ്പുറത്തേക്ക് ഒരുചർച്ചക്കും തയ്യാറല്ല .

സംസ്ഥാനസർക്കാരുമായി ഇക്കാര്യത്തിൽ ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലന്ന് ഓർത്തഡോൿസ് സഭ വക്താവ് ഫാ : ജോൺസ് എബ്രഹാം കോനാട്ട്  ഇന്ത്യവിഷൻ മീഡിയയുടെ പറഞ്ഞു. ഞങ്ങൾ ഒരു വിശ്വാസികളോടും പള്ളികളിലേക്ക് വരരുതെന്ന് വിലക്കിയിട്ടില്ല വിശ്വസികളെ വിലക്കുകയും ഇല്ല.മലങ്കര സഭയുടെ ഭരണ ഘടന അംഗീകരിക്കുന്ന വിശ്വസികൾക്ക് ശിശ്രുഷകളിൽ പങ്കെടുക്കാം . മലങ്കര സഭയുടെ സഭയുടെ ഭരണഘടന അംഗീകരിക്കുന്ന ആളുകൾ പള്ളികൾ ഭരിക്കപ്പെടണമെന്നാണ് സുപ്രിംകോടതി വിധി ഈ വിധി നടപ്പാക്കാൻ നടപടി സ്വീകരിക്കേണ്ട സംസ്ഥാന സർക്കാർ ഒരു പക്ഷത്തിനു വേണ്ടി നിലപാട് സ്വീകരിക്കുന്നത് ശരിയല്ല . സർക്കാർ യാക്കോബപക്ഷത്തിന്റെ ഭീക്ഷണിക്ക് വഴങ്ങി ഓർത്തോഡോസ്സ് പക്ഷത്തിന് നീതി നിക്ഷേത്തിക്കുയാണെന്നു ഫാ : ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു

“കോതമംഗലം പള്ളിത്തർക്കത്തിൽ സംസ്ഥാന ആഭ്യന്തിര സെകട്ടറി കോടതിയിൽ കൊടുത്തിരിക്കുന്ന സത്യവാങ്‌മൂലത്തിൽ മുഖ്യമന്ത്രിയുടെ മുൻപിൽ ഒരു ധാരണ ഉണ്ടാക്കിയിട്ടുണ്ടെന്നു ധാരണ അനുസരിച്ച് പ്രശ്ങ്ങൾ ചർച്ച ചെയ്ത പരിഹരിക്കുമെന്നുമായിരുന്നു , ഇത് വാസ്തവ വിരുദ്ധമാണ് . മുഖ്യമന്ത്രിയുടെ നേതൃത്തത്തിൽ മുന്ന് ചർച്ചകളാണ് നടന്നിട്ടുള്ളത് . ഈ ചർച്ചകളിൽ ഒന്നിൽ പോലും ഒരു ധാരണയും ഉണ്ടാക്കിയില്ല .ഇതിനു വിരുദ്ധമായി കോടതിയിൽ ആഭ്യന്തിര സെകട്ടറി സമർപ്പിച്ചിട്ടുള്ള സത്യവാങ്‌മൂലം വഞ്ചനാപരമാണ് .”

മലങ്കര സഭാ തര്‍ക്കം പരിഹരിക്കാനുള്ള ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് സഭ പിൻമാറിയതോടെ സർക്കാർ പ്രതിരോധത്തിൽ. സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം വാസ്തവ വിരുദ്ധമാണെന്ന് ഓർത്തഡോക്സ് സഭ ഹൈക്കോടതിയെ അറിച്ചു .കേന്ദ്രസേനയെ രംഗത്തിറക്കി കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന നിലപാട് ഓർത്തഡോക്സ് സഭ ഇപ്പോൾ ആവശ്യപ്പെടുന്നത്

അതേസമയം കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയപള്ളി വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് യാക്കോബായ വിശ്വാസികള്‍. ക്രൈസ്തവ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി പളളി പിടിച്ചെടുക്കാനുള്ള നീക്കം ഓര്‍ത്തഡോക്‌സ് പക്ഷം ഉപേക്ഷിക്കണമെന്നും സഭ ആവശ്യപ്പെടുന്നു. നിരവധി ഇടങ്ങളില്‍ ഇതിനകം വിധി നടപ്പായതിനാല്‍ സര്‍ക്കാര്‍ മുന്‍കൈ കയ്യെടുത്ത് തുടങ്ങി വെച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാകും വരെ തിടുക്കത്തിലുള്ള പള്ളി കൈമാറ്റ ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് സഭ നിന്ന് പിന്മാറണമെന്നും യാക്കോബായ പക്ഷം ആവശ്യപ്പെടുന്നു. പ്രശ്‌നത്തില്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ശ്രമിക്കുമോയെന്നതാണ് ഇനി ശ്രദ്ധേയം.

You might also like

-