പള്ളിത്തർക്കത്തിൽ സുപ്രിം കോടതി വിധി നടപ്പാക്കുന്നതിൽ സർക്കാർ ഏകപക്ഷനിലപാട് സ്വീകരിക്കുന്നു സമവായത്തിനില്ല
സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനപ്പുറത്തേക്ക് മറ്റൊരു ധാരണക്കും ഓർത്തഡോൿസ് സഭ സന്നദ്ധമല്ല . അത്തരത്തിൽ ഒരു ചർച്ചയും സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയിട്ടില്ല .
കൊച്ചി: പള്ളിത്തർക്കം സംബന്ധിച്ച സമവായ ചർച്ചകളിൽ നിന്ന് പിന്മാറാൻ കാരണം യാക്കോബായ വിഭാഗത്തിന്റെ നിലപാടുകളാണെന്ന് ഓർത്തഡോക്സ് വിഭാഗം. സമവായ ചർച്ചകൾ തുടരുന്നതിനിടെയാണ് തങ്ങളുമായുള്ള ബന്ധം വേർപെടുത്തുന്നതായി യാക്കോബായ സഭ അറിയിച്ചത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനുള്ള ശ്രമമാണ് സർക്കാരും യാക്കോബായ വിഭാഗവും നടത്തുന്നതെന്നും ഓർത്തഡോക്സ് വിഭാഗം പ്രസ്താവനയിൽ പറഞ്ഞു.
സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനപ്പുറത്തേക്ക് മറ്റൊരു ധാരണക്കും ഓർത്തഡോൿസ് സഭ സന്നദ്ധമല്ല . അത്തരത്തിൽ ഒരു ചർച്ചയും സംസ്ഥാന സർക്കാരുമായി ഉണ്ടാക്കിയിട്ടില്ല . സുപ്രിംകോടതി വിധിപ്രകാരം . യാകോബയ നാളുകളായി കൈവശം വച്ച അനുഭവിക്കുന്ന പള്ളികൾ ഓർത്തഡോൿസ് പക്ഷത്തിന്റേതാണ് ഒരിക്കൽ കൈയ്യൂക്ക് കൊണ്ട് അടക്കിപിടിച്ചതെല്ലാം കോടതി വിധിയിലൂടെ തിരിച്ചെടുക്കുമെന്നായപ്പോൾ , ചർച്ചകളുമായി വരുന്നതിൽ എന്തുകാര്യം കേസുകളുമായി പോകുന്നതിനിടയിൽ നിരവധിപ്രാവശ്യം ഓർത്തഡോൿസ് സഭ ചർച്ച ചെയ്തു പ്രശനം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു അന്ന് കോടതി വിധി മാത്രമേ മതി ചർച്ച വേണ്ടന്നായിരുന്നു യാക്കോബായ പക്ഷം നിലപാട് സ്വീകരിച്ചത് , കോടതി നീതി നടപ്പാക്കിയിരുന്നു അത് അംഗീകരിക്കാൻ സർക്കാരും യാക്കോബായ പക്ഷവും തയ്യാറാകണം സർക്കാർ ഏകപക്ഷിയമായി യാകോബയ പക്ഷത്തിനു വേണ്ടി നിലപാട് സ്വീകരിക്കരുതെന്നു ഓർത്തഡോൿസ് സഭ പറയുന്നു .