വിദേശ വിദ്യാര്‍ത്ഥികളെ തുടരാന്‍ അനുവദിച്ച തീരുമാനം സ്വാഗതം ചെയ്തു ക്രിസ്ത്യൻ ഗ്രൂപ്പുകൾ
കോവിഡ് 19 മഹാമാരി വ്യാപകമായതിനെത്തുടർന് കോളേജുകളിൽ നേരിട്ട് ഹാജരായി പഠനം നടത്താൻ കഴിയാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി നിഷേധിക്കുന്ന ഉത്തരവ് പിൻവലിച്ച ട്രംപ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു ക്രിസ്ത്യൻ ഗ്രൂപ്പുകൾ.
ന്യയോര്‍ക്ക്: കോവിഡ് 19 മഹാമാരി വ്യാപകമായതിനെത്തുടർന് കോളേജുകളിൽ നേരിട്ട് ഹാജരായി പഠനം നടത്താൻ കഴിയാതെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പൂര്‍ണമായും ആശ്രയിക്കേണ്ടി വരുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ തുടരാന്‍ അനുമതി നിഷേധിക്കുന്ന ഉത്തരവ് പിൻവലിച്ച ട്രംപ് സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു ക്രിസ്ത്യൻ ഗ്രൂപ്പുകൾ. ഉത്തരവിനെതിരെ വിവിധ യൂണിവേഴ്സിറ്റികളിൽ വിദ്യാർത്ഥികളും റാലികൾ സംഘടിപ്പിച്ചിരുന്നു
ക്രിസ്ത്യൻ മിഷനറി കൊയലേഷൻ , ഇന്റർ വാഴ്സിറ്റി ക്രിസ്ത്യൻ ഫെലോഷിപ് ,കൌൺസിൽ ഓഫ് ക്രിസ്ത്യൻ കോളേജസ് ആൻഡ് യൂണിവേഴ്സിറ്റീസ് എന്നീ ഗ്രൂപ്പുകളാണ് രംഗത്തെത്തിയിരിക്കുന്നത്
തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഫെഡറല്‍ ജഡ്ജ് അലിസണ്‍ ബറോഗ് അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ നീക്കത്തില്‍ യു.എസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെതിരെ കോടതിയില്‍ കേസുമായി നിരവധി സംസ്ഥാനങ്ങളും ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എം.ഐ.ടി)യും രംഗത്തെത്തിയിരുന്നു. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നത്.
നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തേടുന്ന അമേരിക്കയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ ഒന്നുകില്‍ രാജ്യം വിടുകയോ അല്ലെങ്കില്‍ നേരിട്ട് പഠനം സാധ്യമാവുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് മാറണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആഗസ്റ്റില്‍ തുടങ്ങാനിരിക്കുന്നള്ള ഫാൾ സെമസ്റ്ററിനുള്ള വിദ്യാര്‍ത്ഥികളുടെ വിസ അനുവദിക്കില്ലെന്നും ഐ.സി.ഇ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
2018-19 അക്കാദമിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. ചൈനയില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നില്‍. 44.7 ബില്യണ്‍ ഡോളറാണ് വിദേശ വിദ്യാര്‍ത്ഥികളിലൂടെ അമേരിക്കയിലെത്തുന്നത്.യൂണിവേഴ്സിറ്റികളുടെ സാമ്പത്തിക ശ്രോതസ് നിന്ന് പോകുമോ എന്ന ഭയം അധികാരികളെയും ഭയപെടുത്തിയിരുന്നു