അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന ക്രിസോസ്റ്റം തിരുമേനിയുടെ ആരോഗ്യനില തൃപ്തികരം – സഭ സെക്രട്ടറി ,

0
ഹൂസ്റ്റൺ : ജൂണ്  മുപ്പതു മുതൽ  കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ  ചികിത്സയിൽ  കഴിയുന്ന മാർ ക്രിസോസ്റ്റം വലിയ മെട്രോപൊലീ റ്റയുടെ  ആരോഗ്യനില  തികച്ചും തൃപ്തികരമാണെന്നു ജൂലൈ ഏഴിന് വൈക്കീട്ടു സഭ സെക്രട്ടറി  റെവ കെ.ജി ജോസഫ്  പുറത്തിറക്കിയ പത്രക്കുറുപ്പിൽ പറയുന്നു .
ആരോഗ്യസ്ഥിതി പൂർവാധികം മെച്ചപ്പെട്ടുവരുന്നതായും , സന്ദർശകരോട്  തിരുമെനിയുടെ സ്വതസിദ്ധമായ ഭാഷയിൽ സംഭാഷണം നടത്തുന്നതായും , ദിവസവും സഭയിലെ ഇതര ബിഷപ്പുമാരും , പട്ടക്കാരും ആശുപത്രിയിൽ എത്തി പ്രാത്ഥിക്കുന്നതായും സെക്രട്ടറി  പറഞ്ഞു .
കുമ്പനാട് ഫെല്ലോഷിപ് ആശുപത്രിയിൽ ഇപ്പോൾ ലഭിക്കുന്ന ചികിത്സയിൽ  ക്രിസോസ്റ്റം തിരുമേനി സംതൃപ്തി അറിയിച്ചതായും മെച്ചപ്പെട്ട ചികിത്സക്കായി വെല്ലൂർ മെഡിക്കൽ കോളേജിൽ പോകേണ്ട തില്ലെന്നും തിരുമേനി പറഞ്ഞതായും സെക്രട്ടറി അറിയിച്ചു .എല്ലാവരുടെയും പ്രാർത്ഥന അച്ചൻ ആവശ്യപെട്ടിട്ടുണ്ട് .
ഹൂസ്റ്റണിൽ നോർത്ത അമേരിക്ക-യൂറോപ്പ് ഭദ്രാസന ഫാമിലി കോൺഫ്രൻസിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായെ വിവരങ്ങൾ  യഥാസമയം അറിയിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നും ,സമൂഹാ മാദ്യമങ്ങളില് പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങളിൽ ഖേതമുണ്ടെന്നും സെക്രട്ടറി അറിയിച്ചു
You might also like

-