ചൊക്രാമുടി ഭൂമി കൈയേറ്റം റവന്യൂ മന്ത്രിയുടെ ഓഫീസിന് പങ്ക് ,..കൂടുതൽ തെളിവുകൾ പുറത്ത്

കൈയേറ്റം അന്വേഷിക്കാൻ നിയോഗിച്ച സ്‌പെഷ്യൽ ഓഫീസർ കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർത്തിലാണ് മന്ത്രിയുടെ ഓഫീസിലെ ഇടപെടൽ പുറത്ത്‌വന്നിട്ടുള്ള

ഇടുക്കി | ദേവികുളം താലൂക്കിലെ ബൈസൺവാലി വില്ലേജിൽ ചൊക്രമുടി മല മുകളിൽ അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശങ്ങൾ വ്യാജ രേഖകൾ ഉണ്ടാക്കി കൈവശപ്പെടുത്തി, നിർമാണങ്ങൾ നടത്തിയ സംഭവത്തിൽ റവന്യൂ മന്ത്രിയുടെ ഓഫീസിന് പങ്ക് വെളിവാക്കുന്ന രേഖകൾ പുറത്ത്.കൈയേറ്റം അന്വേഷിക്കാൻ നിയോഗിച്ച സ്‌പെഷ്യൽ ഓഫീസർ കെ സേതുരാമൻ ഐപിഎസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർത്തിലാണ് മന്ത്രിയുടെ ഓഫീസിലെ ഇടപെടൽ പുറത്ത്‌വന്നിട്ടുള്ളത് .റവന്യൂ മന്ത്രിക്ക് കൈയേറ്റക്കാരനായ കൊച്ചി സ്വദേശി (അപേക്ഷയിൽ തമിഴ്നാട് ചെന്നൈ സ്വദേശി ചെന്നൈ ബോട്ട് ക്ലബ് റോഡ് 3- A2 -ൽ താമസം) മൈജോ ജോസഫ് തിയതി വയ്ക്കാതെ നൽകിയ പരാതിയിലാണ് . മന്ത്രി കെ രാജൻ തിടുക്കപ്പട്ടു നടപടി കയ്യേറ്റക്കാരാണ് വേണ്ടി നടപ്പായി ആരംഭിക്കുന്നത് .ഇടുക്കിയിലെ മാലോയോരമേഖലയിലെ ആയിരക്കണക്കിന് ആളുകൾക്ക് ലൈഫ് ഭവന പദ്ധതിയിൽ പോലും ഗൃഹനിർമാണം തടയുന്ന റവന്യൂവകുപ്പ് മൈജോ ജോസഫ് എന്നയാളുടെ പരാതിയിൽ . മണിക്കൂറുകൾക്കുള്ളതിൽ നടപടി സ്വീകരിച്ചത്തിന് തെളിവുകൾ ഉണ്ട് . സ്‌പെഷ്യൽ ഓഫീസർ കെ സേതുരാമൻ ഐപിഎസിന്റെ കണ്ടെത്തലുകൾ ഇങ്ങനെ !

(a) ഈ വിഷയവുമായി ബന്ധപ്പെട്ട് കളക്ടറേറ്റിലെ K 3 – 3879/2023 നമ്പർ ഫയൽ പരിശോധിച്ചു. തമിഴ്നാട് ചെന്നൈ സ്വദേശി ചെന്നൈ ബോട്ട് ക്ലബ് റോഡ് 3- A2 -ൽ താമസം ശ്രീ മൈജോ ജോസഫ് എന്നയാൾ ബഹു. റവന്യൂ വകുപ്പ് മന്ത്രിക്ക് തീയതി വയ്ക്കാതെ സമർപ്പിച്ച അപേക്ഷയിൽ ” ബൈസൺ വാലി വില്ലേജിൽ ബ്ലോക്ക് 4-ൽ സർവ്വേ നമ്പർ 27/1 ലും, 274/1 ലും ടിയാൻ്റെയും പിതാവ് TM ജോസഫിന്റെയും പേരിൽ14 ഏക്കർ 69 സെൻറ് ഭൂമി നിലവിലുള്ളതും ടി ഭൂമിയുടെ അതിർത്തി നിർണ്ണയിച്ചു കിട്ടുന്നതിന് ഉടുമ്പൻചോല ഭൂരേഖ തഹസിൽദാർക്ക് 2016 ൽ H2/6744/2016 ആയും അതിനുശേഷം 2023 ൽ H2 .416124 /23, 416127/23 എന്നീ നമ്പറുകളിൽ അപേക്ഷ നൽകിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാവാത്തതിനാലാണ് അപേക്ഷ സമർപ്പിച്ചതെന്നും ” അടിയന്തര പ്രാധാന്യത്തോടെ പരിഹരിച്ചു തരണമെന്ന് ആവശ്യപ്പെട്ടു നൽകുന്ന അപേക്ഷകളിൽ യാതൊരുവിധ തുടർനടപടികളും തഹസിൽദാർ സ്വീകരിക്കുന്നില്ല എന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. മകളുടെ വിവാഹ ആവശ്യത്തിലേക്ക് സാമ്പത്തികം കണ്ടെത്തുന്നതിന് അടിയന്തരമായി ഭൂമി വിൽപ്പന നടത്തുകയോ പണയപ്പെടുത്തുകയോ ചെയ്യേണ്ടതുണ്ടെന്നും ആയതിനാൽ ഉടുമ്പൻചോല തഹസിൽദാർക്ക് ആവശ്യമായ നിർദ്ദേശം നൽകണമെന്നും ബഹു. റവന്യൂ വകുപ്പ് മന്ത്രിക്കുള്ള അപേക്ഷയിൽ ആവശ്യപ്പെട്ടിരുന്നു. ബഹു. റവന്യൂ വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച പ്രസ്തുത അപേക്ഷ 09.06. 2023-ന് ഇടുക്കി കളക്ടറേറ്റിൽ ലഭിച്ചതായി കാണുന്നു. ആയത് പ്രകാരം 13.06.2023-ൽ പ്രത്യേക പരിഗണന നൽകി തുടർനടപടികൾ അടിയന്തരമായി സ്വീകരിച്ച റിപ്പോർട്ട് ഈ കാര്യാലയത്തിലേക്ക് നൽകണമെന്ന് കാണിച്ചിട്ട് ഡപ്യൂട്ടി കളക്ടർ എൽ.ആർ ശ്രീ. മനോജ് കെ. ഉടുമ്പൻചോല തഹസിൽദാർക്ക് DCIDK / 3879 / 2023 – K3 -പ്രകാരം കത്തു നൽകിയിട്ടുള്ളതാണ്. ഇതേ തുടർന്ന് ഉടുമ്പൻ ചോല തഹസിൽദാർ TLKUDM / 386/ 2023 – H2 നമ്പർ ഫയലിൽ നടപടി സ്വീകരിക്കുകയും ബൈസൺവാലി വില്ലേജിന്റെ ചുമതലയുള്ള താലൂക്ക് സർവെയർ ശ്രീ വിബിൻ രാജ് ആർ ബി യ്ക്ക് തുടർനടപടിക്കായി കൈമാറിയിട്ടുള്ളതുമാണ്.

മൈജോയുടെ പരാതിമന്ത്രിയുടെ ഓഫീസിൽ നിന്നും 09.06. 2023-ന് ഇടുക്കി കളക്ടറേറ്റിൽ ലഭിച്ചതായി കാണുന്നു. മന്ത്രിയുടെ ഫയലിൽ 13.06.2023-ൽ ഇടുക്കി കളക്ടർ ഷീബ ജോർജ്ജ് തിടുക്കപ്പെട്ടു നടപടി സ്വീകരിച്ചതായി മൈജോ ജോസഫിന് വേണ്ടി റവന്യൂവകുപ്പ് അടിയന്തര സാഹചര്യത്തിലെന്നപോലെ ഉണർന്നു പ്രവർത്തിച്ചു . റവന്യൂ മന്ത്രി കെ രാജൻ ഇത്തരത്തിൽ പരാതിക്കാരനായ മൈജോ ജോസഫിനായി പ്രവൃത്തിയ്ക്കാൻ കാരണം .സി പി ഐ നേതാക്കൾ ഇയാൾക്ക് വേണ്ടി ഇടപെട്ടതുകൊണ്ടാണെന്നാണ് ആരോപണം. ഭൂമി വിറ്റു കിട്ടുന്ന തുകയുടെ മുന്നിൽ ഒരു ഭാഗം സി പി ഐ നേതാക്കൾ ലഭിച്ചിരുന്നതായും ആരോപണം ഉയർന്നിട്ടുണ്ട് .ചൊക്രമുടി ഭൂമികൈയേറ്റത്തിനെതിരെ പരാതി നൽകിയ മുൻ സി പി ഐ ജില്ലാകമ്മറ്റിഅംഗം വിനു സ്കറിയ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട് .

“ആലുവ കൊച്ചി സ്വദേശി മൈജോ ജോസഫ്‌ ആലുവയിൽ താമസിക്കുന്ന സി പി ഐ സ്റ്റേറ്റ് എക്സിക്യുട്ടീവ് അംഗം കമല സദാന്ദനേയും ഇടുക്കിയിലെ സി പി ഐ നേതാക്കളായ പാർട്ടി ജില്ലാ സെക്രട്ടറി സലിംകുമാർ സംസ്ഥാന കൗൺസിൽ അംഗം ജയമധു . അടിമാലി മണ്ഡലം സെക്രട്ടറി കെ എം ഷാജി എന്നിവരുമായാണ് ഭൂമി ഇടപാടുമായി റവന്യൂ മന്ത്രിയെ വീട്ടിലും ഓഫീസിലും എത്തി നേരിൽ കണ്ടാണ് .മന്ത്രിയുടെ ഉറപ്പു കിട്ടിയ ശേഷമാണ് കൈയേറ്റത്തിന് തുടക്കമിടുന്നത് .ചൊക്രമമുടിയിൽ കയ്യേറ്റത്തിന് അനുകൂലമായ നടപടി ഉണ്ടാക്കുന്നത് .മന്ത്രിയുടെ ഓഫീസ് അറിഞ്ഞുതന്നയാണ് ,സർക്കാർ ഭൂമി കയ്യേറിയിട്ടുള്ളത് സേതുരാമൻ റിപ്പോർട്ട് സമർപ്പിച്ച നാളുകൾ കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ നടപടി സ്വീകരിക്കാത്തതെന്നു വിനു സ്കറിയ ചോദിക്കുന്നു.

മൈജോ ജോസഫ്‌ നൽകിയ തിയതി രേഖപെടുത്ത അപേക്ഷയിൽ മന്ത്രി ഇത്രമാത്രം കാര്യക്ഷമായി ഇടപെടാൻ കാരണം എന്താണ് .? ഭൂമി കൈയേറ്റത്തിൽ മന്ത്രിയുടെയും മന്ത്രിയുടെ ഓഫീസിന്റെയും പങ്ക് സേതു രാമന്റെ റിപ്പോർട്ടിലുണ്ട് .മന്ത്രിയുടെ നിർദേശത്തെ തുടർന്ന് .31.07.2023 -ൽ താലൂക്ക് സർവെയർ ശ്രീ വിബിൻ രാജ് R B സ്ഥലം തിട്ടപ്പെടുത്തി സ്കെച്ച് തയ്യാറാക്കി നൽകി. [Annexure-VI,VII] ആയതിൽ LA 233/65 , LA 21 9/65 , LA 501/70 , LA 504/70 എന്നീ പട്ടയസ്ഥലങ്ങളും 261 എന്ന നമ്പറിട്ട് മറ്റൊരു സ്ഥലവും ബൈസൺവാലി വില്ലേജിലെ(മുൻ രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് 4-ൽ പെട്ട സർവ്വേ 35 നമ്പരിലുള്ള 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്ക്  കയ്യേറ്റക്കാരനുവേണ്ടി വരച്ചു ചേർത്ത് സ്കെച്ച് നൽകിയാതായി സേതുരാമൻ കണ്ടെത്തിയിട്ടുണ്ട് . റീസർവ്വേ സ്കെച്ച് പ്രകാരം ബൈസൻവാലി വില്ലേജിലെ(മുൻ രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് നമ്പർ 4-ന്റെ സർവ്വേ 35 -ൽ പ്പെട്ട 354.5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽ ഉൾപ്പെടുത്തിയാണ് താലൂക്ക് സർവ്വേയർ ടി സ്ഥലത്തിന് സ്കെച്ച് തയ്യാറാക്കി നൽകിയിരിക്കുന്നത് എന്നത് വ്യക്തമാണെന്നും സേതുരാമൻ കണ്ടെത്തിയിട്ടുണ്ട് . സ്ഥലം സർക്കാർ പാറ പുറമ്പോക്ക് ആണ് എന്ന് റീസർവ്വേ റിക്കാർഡിലൂടെ വ്യക്തമായിഅറിയാമായിരുന്നിട്ടും താലൂക്ക് സർവ്വേയർ സർക്കാർ ഭൂമി അന്യാധീനപ്പെടുത്തിക്കൊണ്ട് സർക്കാർ പാറ പുറമ്പോക്ക് സ്വകാര്യ വ്യക്തികളുടെ പേരിൽ സ്ഥാപിച്ചു നൽകിയതയാണ് സേതുരാമൻ റിപ്പോർട്ടിലുള്ളത് .വിവാദമായ ഒട്ടനവധി ഭൂപ്രശ്ങ്ങൾ ഉള്ള മൂന്നാർ മേഖലയിൽ സർക്കാർ ഭൂമി കൈയേറ്റക്കാരൻ പതിച്ചുകൊടുക്കുന്നതിന് വ്യാജരേഖചമക്കാൻ മന്ത്രി ഇടപെട്ടിട്ടുണ്ടെന്നാണ് ആരോപണം .

താലൂക്ക് സർവേയർ വ്യാജമായി ഉണ്ടാക്കി നൽകിയ സർവേ സ്കെച്ച്ചും പ്രതികൾ കൃത്രിമായി ഉണ്ടാക്കിയ പട്ടയത്തിലും നിർമ്മാണം നിർമ്മാണ അനുമതി  നൽകിയതിലും മന്ത്രിയുടെ ഓഫീസിന് പങ്കുണ്ട് ,

ചൊക്രമുടിയിലെ സർവ്വേ നമ്പർ 27/1 ഉൾപ്പെടുന്ന ഈ ഭൂമിയിൽ തണ്ടപ്പേർ അവകാശമുള്ളതായി കാണിച്ച് NOC ലഭിക്കുന്നതിന് കൈയേറ്റക്കാർ സമർപ്പിച്ച 7 അപേക്ഷകൾ പരിഗണിക്കുന്നതിന് ബൈസൻവാലി വില്ലേജ് ഓഫീസർ, ദേവികുളം തഹസിൽദാർക്ക് റിപ്പോർട്ടുകൾ സമർപ്പിക്കുകയും . കയ്യേറ്റക്കാർ സമർപ്പിച്ച രണ്ട് അപേക്ഷകൾക്ക് ഭവന നിർമ്മാണത്തിന് തഹസിൽദാർ ഉടൻ നിർമാണാനുമതി ( എൻ.ഒ.സി )അനുവദിക്കുന്നു . അടിമാലി സ്വദേശിയായ കൈപ്പൻ പ്ലാക്കൽ വീട്ടിൽ സിബി ജോസഫിനും ഭാര്യ ശ്രീമതി. സിനി സിബി എന്നിവർക്കും യഥാക്രമം TLKDVM / 1867/ 2024-J1[Annexure-VIII(a)] , TLKDVM / 1868/ 2024-J1 [Annexure-VIII(b)] നമ്പരുകളിലായി നിർമ്മാനുമതി നൽകിയത് . നിർമ്മാണാനുമതിയുടെ മറവിലാണ് റെഡ് സോണിൽ പെട്ട പ്രദേശത്ത് കൈയേറ്റക്കാർ റിസോർട്ട് നിർമ്മാണം തുടങ്ങുന്നത് . റെഡ്‌സോണിൽപെട്ട പ്രദേശത്ത് നിർമാണാനുമതി നൽകിയതിന് പിന്നിൽ അന്നത്തെ ജില്ലകളക്ടർ , ദേവികുളം ഉടുമ്പൻചോല തഹസിദാർമാർക്കും പങ്കുണ്ട് .

നിർമാണാനുമതി നേടുന്നതിനായി റവന്യൂ വകുപ്പിന് സർപ്പിച്ച 7 അപേക്ഷകളിൽ കയ്യേറ്റക്കാർ ഹാജരാക്കിയ അവകാശ പ്രമാണങ്ങൾ പരിശോധിച്ചതിൽ കയ്യേറ്റക്കാർക്ക് എൽ.എ 219/ 1965 , എൽ.എ 233 / 1965, എൽ.എ 501 / 1970 , എൽ.എ 504 / 1970 എന്നീ നമ്പർ പട്ടയങ്ങളിൽ നിന്ന് വിവിധ പ്രമാണങ്ങൾ വഴി ശേഷം അവകാശം സിദ്ധിച്ചിട്ടുള്ളതായി പരാമർശിച്ചിട്ടുള്ളതായും സേതുരാമൻ കണ്ടെത്തിയിട്ടുണ്ട് മാത്രമല്ല .NOC-ക്ക് അപേക്ഷ നൽകിയതിന് പുറമെ എൽ.എ 926 / 1969 എന്ന ഒരു പട്ടയവും കൂടി ടി ഭാഗത്ത്  ഇവർക്ക് ഉള്ളതായും കൈയേറ്റക്കാർ അവകാശപ്പെട്ടിട്ടുള്ളതായും തെളിഞ്ഞിട്ടുണ്ട് .

ദേവികുളം താലൂക്കിൽ (മുൻ ഉടുമ്പൻചോല താലൂക്ക്) ബൈസൺ വാലി വില്ലേജിലെ (മുൻ രാജാക്കാട് വില്ലേജ്) റീസർവ്വേ ബ്ലോക്ക് നമ്പർ 4-ന്റെ സർവ്വേ 35ൽ പ്പെട്ട 354 .5900 ഹെക്ടർ വിസ്തീർണ്ണം വരുന്ന സർക്കാർ പാറ പുറമ്പോക്കിൽപ്പെട്ട ഭൂമിക്ക് ശരിയായ പരിശോധന കൂടാതെ എൻ.ഒ.സി റിപ്പോർട്ട് അയച്ച ബൈസൻവാലി വില്ലേജ് ആഫീസറുടെ നടപടിയും റിപ്പോർട്ട് പരിഗണിച്ച് എൻ.ഒ.സി അനുവദിച്ച ദേവികുളം തഹസിൽദാരുടെ നടപടിയും ഗുരുതരമായ തെറ്റാണെന്ന്സേതുരാമൻ റിപ്പോർട്ടിൽ പറയുന്നു .സർക്കാർ ഭൂമി വ്യാജപ്രേമങ്ങൾ ഉണ്ടാക്കി കൈയേറ്റക്കാർക്ക് പതിച്ചു നൽകുയും .സംഭവത്തിൽ ഉദ്യോഗസ്ഥന്മാർക്കെതിരെ മാത്രം നാമമാത്ര നടപടിയിൽ ചൊക്രമുടി കേസ് എപ്പോൾ ഒതുക്കി തീർത്തിരിക്കെയാണ് . സംഭവത്തിൽ മന്ത്രിയുടെയും മന്ത്രിയുടെ ഓഫീസിന്റെയും പങ്കും കൈയേറ്റത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയും പുറത്തുകൊണ്ടുവരുവാൻ സി ബി പോലുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് ചൊക്രമുടി സംരക്ഷണ സമിതിയുടെ ആവശ്യം .

കയ്യേറ്റക്കാരായ പ്രതികളും സി പി നേതാക്കളും ചൊക്രമുടി കൈയേറ്റവുമായി ബന്ധപെട്ടു റവന്യൂ മന്ത്രിയുടെ ഓഫിസിലും മന്ത്രിയുടെ വീട്ടിലും പലതവണ സാന്ദ്രാശനം നടത്തിയിട്ടുണ്ടെന്നാണ് . സി പി യിൽ നിന്നും കഴിഞ്ഞദിവസം പുറത്താക്കിയ . ജില്ലാകൗൺസിൽ അംഗം വിനു സ്കറിയ വെളിപ്പെടുത്തിയിട്ടുള്ളത് .ചൊക്രമുടി ഭൂമിയിടപാട് പാർട്ടി സെക്രട്ടറി ബിനോയി വിശ്വത്തിന്റെ അറിവോടെയാണ് നടന്നിട്ടുള്ളതെന്നാണ് വിനു പറയുന്നത് . കൈയേറ്റവുമമായി ബന്ധപെട്ടു സി പി നേതാക്കൾക്കെതിരെയുള്ള പരാതി ആദ്യം അറിയിച്ചത് ബിനോയി വിസ്വത്ത്വ ആയിരുന്നു എന്നാണ് .പരാതിയിൽ നടപടി ഉണ്ടാകാത്തതിനെത്തുടർന്നാണ് സംസ്ഥാന സെക്രട്ടറിക്ക് രേഖമൂലം പരാതി നൽകുന്നത് എന്നാൽ തൻ നൽകിയ പരാതിയിൽ വിശദികണം നേതാക്കളോട് തേടാതെ താൻ കൊടുത്ത പരാതി താൻ ആർക്കെതിരെ പരാതി ഉന്നയിച്ചപ്പോ അവർക്ക് തന്നെ അയച്ചുകൊടുക്കയാണ് ബിനോയി വിശ്വം ചെയ്തതെന്നും പാർട്ടി സംസ്ഥാന നേതൃത്തത്തിന്റെ അറിവോടെയാണ് ചൊക്രമുടിയിലെ സർക്കാർ ഭൂമിയിലെ കയ്യേറ്റം നടന്നതെന്നുമാണ് വിനു സ്കറിയ പറയുന്നത് . ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തിൽ സി പി സംസ്ഥാന നേതാക്കളുടെയും മന്ത്രിയുടെ പങ്ക് വെളിയിൽ വന്നതോടെ കപട പരിസ്ഥിതി വാദത്തിന്റെ പൊയ്മുഖമാണ് തകർന്നടിയുന്നത്.

You might also like

-