ഇന്ന് ചിങ്ങം ഒന്ന്; ആശങ്കകള്‍ക്കിടയിലും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍

കർക്കിടകത്തില്‍ കലിതുള്ളിയ കാലവർഷത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ അതിജീവന പ്രതീക്ഷകളും പേറിയാണ് ഈ ചിങ്ങം പിറക്കുന്നത്.ഓണത്തിന് വിളവെടുക്കാൻ ഒന്ന് വല്ലാതെ തല്ലിത്തകർത്ത കൃഷിടങ്ങളുവും മടിശീല കാലിയായ കർഷകരും കഴിഞ്ഞ വര്ഷത്തേതുപോലെ ഈ വര്ഷം വറുതിയുടെ പൊന്നോണമാകുമോ ?

0

ഇന്ന് ചിങ്ങം ഒന്ന്.പ്രളയക്കെടുതിയുടെ ആശങ്ക നിലനിൽക്കുംപോഴും സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും വരവറിയിക്കുന്ന പൊന്നോണം ദുരിതം സമ്മാനിച്ച കർക്കിടകം പിന്നിട്ടു പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കുകയാണ് മലയാളികൾ.കർക്കിടകത്തില്‍ കലിതുള്ളിയ കാലവർഷത്തിൽ എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ അതിജീവന പ്രതീക്ഷകളും പേറിയാണ് ഈ ചിങ്ങം പിറക്കുന്നത്.ഓണത്തിന് വിളവെടുക്കാൻ ഒന്ന് വല്ലാതെ തല്ലിത്തകർത്ത കൃഷിടങ്ങളുവും മടിശീല കാലിയായ കർഷകരും കഴിഞ്ഞ വര്ഷത്തേതുപോലെ ഈ വര്ഷം വറുതിയുടെ പൊന്നോണമാകുമോ ?

ദുരിതങ്ങൾ ഏറെയുണ്ടങ്കിലും മലയാളിയുടെ സങ്കല്‍പ്പത്തിലെ ചിങ്ങമാസം വര്‍ണങ്ങളുടേതാണ്. മഴക്കോളു മാറി മാനം തെളിയുന്നതിന്‍റെ തുടക്കം. തിരിമുറിയാതെ മഴപെയ്തിരുന്ന കര്‍ക്കടകത്തിന്‍റെ ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന ദിവസം. കൊയ്തെടുത്ത നെല്ലുകൊണ്ട് പത്തായം നിറച്ചിരുന്ന പഴയ കാലത്തിന്‍റെ ഗൃഹാതുരതയാണ് മലയാളിക്ക് ചിങ്ങമാസം.

ഒപ്പം എന്തുവിലകൊടുത്തും ലോലമായ നമ്മുടെ പരിസ്ഥിതിയെയും പശ്ചിമഘട്ട മലനിരകളെയും സംരക്ഷിക്കാനുള്ള സമയമായി എന്ന ഓര്‍മ്മപ്പെടുത്തലിന്‍റേതും.കർക്കിടകം ബാക്കിവച്ച ദുരന്ത ഭൂമിയും ദുരിതത്തിലായ ജനവും പ്രകൃതി യുടെ മുന്നറിയിപ്പുകൾ തിരിച്ചറിയാത്ത മലയാളിയുടെ അദ്ധ്യാർത്ഥി നമ്മേ കൊണ്ട് ചെന്നെത്തിക്കുന്നത് വറുതിയുടെ എരിതീയിലേക്കാനാണ് ഇനിയൊരു പ്രളയം കൂടിയുണ്ടായാല്‍ താങ്ങാനുള്ള ശേഷിയുണ്ടാകില്ലെന്ന തിരിച്ചറിവിന്‍റെയും തുടക്കം ഇവിടെ നിന്നാകട്ടെ. ചിങ്ങമാസം ഒന്നാം തിയ്യതി കര്‍ഷക ദിനം കൂടിയാണ്. വര്‍ഷത്തില്‍ 364 ദിവസവും മറ്റുള്ളവര്‍ക്ക് വേണ്ടി അദ്ധ്വാനിക്കുന്ന ഒരു വിഭാഗത്തിന് വേണ്ടി നീക്കി വക്കപ്പെട്ട ദിവസം. ഈ ദിവസം അവരെ ആദരിക്കാൻ കൂടി വേണ്ടിയുള്ളതാണ്.എല്ലാ പ്രേക്ഷകർക്കും സമൃദ്ധിയുടെ ദിനങ്ങൾ നേരുന്നു

You might also like

-