അതിജീവനം തേടി ചിന്നാർ നിരപ്പ് നിവാസികൾ അക്കരെഇക്കരെ മുറിക്കാൻ മുളംചെങ്ങാടങ്ങൾ മാത്രം

കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ നിരപ്പ് നിവാസികൾ പാലം തകർന്നു മറുകര താണ്ടാനാവാത്ത 150ലതികം കുടുംബങ്ങളാണ് അവിടെ ഒറ്റപ്പെട്ടിരിക്കുന്നത് മുള ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടത്തിലാണ് ഇപ്പോൾ ഇവർ അക്കര ഇക്കര കടക്കുന്നത്.

0

പ്രളന്തരം പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റ പെട്ട ഗ്രാമങ്ങൾ
കട്ടപ്പന :ഇടുക്കി യിലെ കല്ലാർ, ഇരട്ടയാർ അണക്കെട്ടുകൾ പ്രളയകാലത്ത് തുറന്നു വിട്ടതോടെ ചിന്നാർ പുഴയ്ക്ക് കുറുകെ നിർമ്മിച്ചിരുന്ന പാലങ്ങളാണ് കുത്തൊഴുക്കിൽ ഒലിച്ചുപോയത് .പാലങ്ങൾ ഒലിച്ചുപോകുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തതോടെ പുറം ലോകവുമായി ബന്ധപ്പെടുവാൻ സാധിക്കാതെ ദുരിതത്തിൽ കഴിയുകയാണ് കൊന്നത്തടി പഞ്ചായത്തിലെ ചിന്നാർ നിരപ്പ് നിവാസികൾ പാലം തകർന്നു മറുകര താണ്ടാനാവാത്ത 150ലതികം കുടുംബങ്ങളാണ് അവിടെ ഒറ്റപ്പെട്ടിരിക്കുന്നത് മുള ഉപയോഗിച്ച് നിർമ്മിച്ച ചങ്ങാടത്തിലാണ് ഇപ്പോൾ ഇവർ അക്കര ഇക്കര കടക്കുന്നത്.

കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ ചിന്നാർനിരപ്പിന്റെ അടിവാരത്ത് പെരിഞ്ചാംകുട്ടി തേക്ക് മുള പ്ലാൻറ്റേഷനോട് ചേർന്ന് നൂറ്റി അൻപതിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവർക്ക് പുറം ലോകവുമായി ബന്ധപ്പെട്ടുന്നതിന് രണ്ട് വഴികളാണ് ഉണ്ടായിരുന്നത് . ചിന്നാർനിരപ്പ് വഴി പാറത്തോട്ടിലേക്കും, ചിന്നാർ പുഴ മറികടന്ന് ചെമ്പകപ്പാറയിലേക്കും. കുറുകട വഴിയാണ് ഈ പ്രദേശത്തുള്ളവർ പ്രധാനമായും പുറം ലോകവുമായി ബന്ധപ്പെടുന്നത്. മുൻപ് ഇവിടെ തടിപ്പാലമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് പ്രദേശവാസികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കുറുകടയിൽ നടപ്പാലം നിർമ്മിച്ചു. നട പാലത്തിന്റെ നിർമ്മാണം പൂർത്തികരിച്ച് ഏതാനും മാസം പിന്നിട്ടപ്പോൾ തുലവർഷമഴയിൽ പാലം തകർന്നു . ഇതോടെ പഴയ അവസ്ഥയിലായി. പിന്നീട് പ്രദേശവാസികൾ എസ് എൻ ഡി പി പടി പാലത്തിലൂടെയാണ് പുറം ലോകവുമായി ബന്ധപ്പെടുന്നത്. എന്നാൽ കഴിഞ്ഞ കാലവർഷ കെടുതിയിൽ പാലത്തിന്റെ അപ്രോച്ച് റോഡ് പോയതോടെ ഇവർക്ക് പുറത്തേയ്ക്ക് ഇറങ്ങുവാൻ പറ്റാത്ത അവസ്ഥയിലാണ്. കുറുകടയിൽ സ്ഥാപിച്ചിരിക്കുന്ന ചങ്ങാടം ഉപയോഗിച്ചാണ് ഇപ്പോൾ ഇവർ പുറം ലോകവുമായി ബന്ധപ്പെടുന്നത് ഗ്രാമത്തിനാവശ്യമായ സാധങ്ങൾ എല്ലാം ചങ്ങാടത്തിലൂടെ കയറ്റി അക്കരെ എത്തിച്ച ശേഷം തലച്ചുമടായാണ് വീടുകളിൽ എത്തിക്കുന്നത് .ഒരുകിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കണം ഇവർക്ക്‌ വീടുകളിൽ എത്തുവാൻ . അടിയന്തിരമായി

You might also like

-