ചിന്നക്കനാൽ കുളത്താപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഏലം കർഷകൻ മരിച്ചു

തമിഴ്നാട് തേവാരം മീനാക്ഷീപുരം സ്വദേശി മുരുകൻ (50) ആണ് മരിച്ചത്.ചിന്നക്കനാലിൽ സ്വന്തം തോട്ടത്തിലെ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നും എത്തിയതാണ് ഇന്നലെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുതുന്നതു

0

ചിന്നക്കനാൽ കുളത്താപ്പാറയിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ ഏലം കർഷകൻ മരിച്ചു. തമിഴ്നാട് തേവാരം മീനാക്ഷീപുരം സ്വദേശി മുരുകൻ (50) ആണ് മരിച്ചത്.ചിന്നക്കനാലിൽ സ്വന്തം തോട്ടത്തിലെ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നും എത്തിയതാണ് ഇന്നലെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നാണ് പോലീസ് പറയുതുന്നതു

മൃദേഹം ഇന്നാണ് ഏലത്തോട്ടത്തിൽ കണ്ടെത്തിയത് ബി. എൽ റാവിന് മെയിൻ റോഡിൽ നിന്നും മൂന്ന് കിലോമീറ്റർ ഉള്ളിലായി ഇദ്ദേഹത്തിന് 2 ഏക്കർ ഏലത്തോട്ടം . ഒന്നര മാസം മുൻപ് തോട്ടത്തിലെ ജോലികൾക്കായി തമിഴ്നാട്ടിൽ നിന്നും എത്തിയതാണ്. ഭാര്യ മുരുകേശ്വരിയും, മകളും തമിഴ്നാട്ടിലാണ് ലോക്ഡൗണിനെ തുടർന്ന് തിരികെ പോകാൻ കഴിയാത്തതിനാൽ ഇവിടെത്തന്നെ തുടരുകയായിരുന്നു. ഇന്നലെ വൈകിട്ട് സാധനങ്ങൾ വാങ്ങിയശേഷം തോട്ടത്തിലെ താമസ സ്ഥലത്തേയ്ക്ക് തനിച്ച് പോകുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു എന്ന് കരുതുന്നു. ആക്രമണം നടന്ന പാതയിൽ നിന്നും പത്ത് മീറ്ററോളം മാറിയാണ് ശരീരം കിടന്നിരുന്നത്. വാങ്ങിക്കൊണ്ടുപോയ മിക്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ സ്ഥലത്ത് ചിതറിക്കിടക്കുന്നുണ്ട്.

ഇന്ന് രാവിലെ സമീപത്തെ തോട്ടത്തിൽ പണിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.ഇവർ അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് ദേവികുളം റേഞ്ച് ഓഫീസർ വി. എസ് സിനിൽ, ചിന്നക്കനാൽ സെക്‌ഷൻ ഫോറസ്റ്റർ പി. ടി. എൽദോ എന്നിവരുഠെ നേതൃത്വത്തിൽ വനപാലകർ എത്തി. ശാന്തൻപാറ എസ്. ഐ വിനോദ്‌കുമാറിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് തയ്യാറാക്കുന്ന മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും.

You might also like

-