ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയിൽ പതിച്ചേക്കും; പസഫിക്ക് സമുദ്രത്തിലെന്ന് കണക്കുകൂട്ടല്‍
സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 21 ടണ്‍ ഭാരമാണ്.
ബിയജിംഗ്: ലോകത്തെ ആശങ്കയിലാക്കിയ ചൈനീസ് റോക്കറ്റ് അവശിഷ്ടങ്ങള്‍ കടലില്‍ പതിക്കുമെന്ന് ചൈന. മെഡിറ്ററേനിയന്‍ കടലിലായിരിക്കും പതിക്കുക. അതേ സമയം റോക്കറ്റ് കടന്നുപോകുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭിച്ചു. ഒമാന്‍ ഇസ്രയേല്‍ ഏന്നീ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് ലഭിച്ചത്.ലോംഗ് മാര്‍ച്ച് ബഹിരാകാശ റോക്കറ്റിന്റെ മുഖ്യഭാഗത്തിനു തന്നെ 21 ടണ്‍ ഭാരമാണ്. ഇതിന്റെ പകുതിയും അന്തരീക്ഷത്തില്‍ വച്ചു തന്നെ കത്തിപ്പോകുമെങ്കിലും ശേഷിക്കുന്ന ഭാഗം എവിടെ വീഴുമെന്നതിന് കൃത്യമായ ഉത്തരമാണ് ഇപ്പോള്‍ ചൈന നല്‍കുന്നത്. പ്രധാന സെഗ്മെന്റ് ഇപ്പോള്‍ ഫ്രീഫാളിലാണ്, എവിടെ, എപ്പോള്‍ എങ്ങനെയെന്ന് കൃത്യമായി പറയാന്‍ പ്രയാസമാണെന്നാണ് നേരത്തെ ശാസ്ത്രഞ്ജര്‍ പറഞ്ഞത്.
#CZ5B Confirmed sighting from Haifa Israel opprox 2:11 UTC. It was a little bit early and northern than predicted. Bright object on the left is Jupiter.@planet4589 pic.twitter.com/aJYbs0qoXy
— CYA (@CYA90930064) May 9, 2021
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ ഇന്ന് രാവിലെ ഒൻപതു മണിയോടെ ഭൂമിയിൽ പതിച്ചേക്കുമെന്ന് പ്രവചനം. നാശനഷ്ടമുണ്ടാക്കാതെ പസഫിക് സമുദ്രത്തിൽ പതിക്കുമെന്നാണ് ഇപ്പോഴത്തെ നിഗമനം. മണിക്കൂറിൽ 18,000 മൈൽ വേഗത്തിൽ സഞ്ചരിക്കുന്ന റോക്കറ്റ് പതിക്കുന്ന സമയവും സ്ഥലവും പൂർണ കൃത്യതയോടെ പ്രവചിക്കാൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല. രാവിലെ ഏഴിനും പതിനൊന്നിനുമിടയിലാകും വീഴ്ചയെന്ന് യു.എസ് ബഹിരാകാശ ഗവേഷണ സ്ഥാപനമായ എയ്റോ സ്പേസ് കോർപറേഷൻ വിലയിരുത്തുന്നു. ചൈനയുടെ മൂന്നാം സ്പേസ് സ്റ്റേഷൻ ദൗത്യത്തിനായി ഏപ്രിൽ 29ന് വിക്ഷേപിച്ച ലോങ് മാർച്ചിൻ്റെ ഒരു ഭാഗമാണ് ദൗത്യത്തിനു ശേഷം നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് വരുന്നത്.