ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനവും സുസ്ഥിരവുമായ ബന്ധം നിലനിര്‍ത്തണം ,ചൈന
എല്ലാ തരം ഭീകരവാദത്തെയും എതിര്‍ക്കുന്നുവെന്നും ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ശക്തമായ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
ഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സമാധാനവും സുസ്ഥിരവുമായ ബന്ധം നിലനിര്‍ത്തി പരസ്പരം കൈകോര്‍ക്കുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ചൈന. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യം നിലനിര്‍ത്താന്‍ സമാധാവും സുസ്ഥിരതയും അത്യാവശ്യമാണ്. വികസനവും സമൃദ്ധിയും സാക്ഷാത്കരിക്കുന്നതിനായി ഇരു രാജ്യങ്ങളും കൈകോര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചൈനീസ് സ്ഥാനപതി സുന്‍ വെയ്‌ഡോംഗ് അറിയിച്ചു.
ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം എല്ലാ തരം ഭീകരവാദത്തെയും എതിര്‍ക്കുന്നുവെന്നും ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ശക്തമായ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഭീകരവാദത്തിനെതിരെ നടപടികള്‍ എടുക്കാത്തതിന് എഫ്എടിഎഫ് പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചൈനയും ഇന്ത്യയും തമ്മിലുള്ള സഹകരണം നീതി പൂര്‍വ്വമായ ഒരു അന്താരാഷ്ട്ര ക്രമം കെട്ടിപ്പടുക്കുന്നതില്‍ സുപ്രധാനവും ഗുണകരവുമായ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക വ്യാപാരബന്ധത്തില്‍ ചൈനയും പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും വ്യാപാരം ശക്തിപ്പെടുത്താന്‍ ഇനിയും തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ചൈന അറിയിച്ചു. എന്നാല്‍ ഭീകരതയ്‌ക്കൊപ്പം കൈകോര്‍ക്കാന്‍ സാധിക്കില്ലെന്നാണ് ഇന്ത്യ ആവര്‍ത്തിക്കുന്നത്. അതിനാല്‍ ഇന്ത്യ പാകിസ്ഥാന്‍ ബന്ധങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ ശ്രമം ഇന്നത്തെ സാഹചര്യത്തില്‍ സാധിച്ചേക്കില്ല.
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ഥികളും പാര്‍ട്ടികളും. ഭരണ -പ്രതിപക്ഷ നേതൃത്വങ്ങളെ ഒരു പോലെ പ്രതികൂട്ടിലാക്കിയ വിഷയങ്ങള്‍ ചര്‍ച്ചയായ തെരഞ്ഞെടുപ്പിന്റെ ഫലം മൂന്ന് മുന്നണികള്‍ക്കും പ്രധാനപ്പെട്ടതാണ്.