മരുന്നിലും ഡ്യുപ്ലികേറ്റ് ചൈനീസ് നിര്‍മ്മിത ദ്രുത പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധന നിര്‍ത്തിവെക്കാന്‍ നിർദേശം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് പരിശോധന നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്

0

ന്യൂഡല്‍ഹി : ചൈനീസ് നിര്‍മ്മിത ദ്രുത പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധന നിര്‍ത്തിവെക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചാണ് പരിശോധന നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. അടുത്ത രണ്ട് ദിവസത്തേക്ക് സംസ്ഥാനങ്ങള്‍ ദ്രുത പരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധന നിര്‍ത്തിവെക്കണമെന്ന് ഐസിഎംആര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു
നേരത്തെ ചൈനീസ് നിര്‍മ്മിത ദ്രുതപരിശോധന കിറ്റുകള്‍ ഉപയോഗിച്ചുള്ള കൊറോണ പരിശോധനയില്‍ ശരിയായ ഫലം ലഭിക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ പരാതിപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ആശങ്ക ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പരിശോധന നിര്‍ത്തിവെക്കാന്‍ ഐസിഎംആര്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചത്.

You might also like

-