ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന;

സീൽ ചെയ്ത പാത്രത്തിൽ അടച്ച നിലയിലാണ് പരുത്തി വിത്തുകൾ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകൾ, ചെറു ഈച്ചകളുടെ മുട്ടകൾ, മണ്ണ്, യീസ്റ്റ് എന്നിവയും ഈ പാത്രത്തിനുള്ളിൽ ഉണ്ടായിരുന്നു. ഈ വിധം അടച്ചു വെക്കപ്പെട്ട പാത്രത്തിൽ ഒരു കൃത്രിമ ജൈവികഅന്തരീക്ഷം രൂപപ്പെടും. ഇതുവഴിയാണ് വിത്തുകൾ അനുകൂല അന്തരീക്ഷം ഉപയോഗിച്ചുകൊണ്ട് മുളപൊട്ടുക

0

ബീജിംഗ് :ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന. ചോങ്ങിംഗ് സർവ്വകലാശാലയാണ് പദ്ധതിക്ക് ചുക്കാൻ പിടിച്ചത്. ഇതാദ്യമായാണ് ജൈവികമായി ഒരു സസ്യം ചന്ദ്രന്റെ ഉപരിതലത്തിൽ വെച്ച് മുളപൊട്ടുകയും വളരുകയും ചെയ്യുന്നത്.2019 ജനുവരി 3 ന് ചാങ്കീ 4 എന്ന ഒരു ചാന്ദ്ര ലാൻഡർ ചന്ദ്രനിൽ പതിച്ചു, . മണ്ണ്, പരുത്തി, ഉരുളക്കിഴങ്ങ് വിത്ത് നിറഞ്ഞ ഒരു കണ്ടെയ്നറും ലാൻഡറും എത്തിച്ചിരുന്നു . പരുത്തി വിത്തുകൾ ചന്ദ്രനിൽ മുളപ്പിഛത്തിന്റെ ചിത്രം . ചൈനയിലെ നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (ജനവരി 15) പുറത്തുവിട്ടത് ചൈനയിലെ ട്വിറ്റർ ഫീഡിൽ പീപ്പിൾസ് ഡെയ്ലിയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇത് രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള മീഡിയ ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്

സീൽ ചെയ്ത പാത്രത്തിൽ അടച്ച നിലയിലാണ് പരുത്തി വിത്തുകൾ ചൈന ചന്ദ്രനിലേക്കയച്ചത്. പരുത്തി വിത്തുകളോടൊപ്പം ഉരുളക്കിഴങ്ങു വിത്തുകൾ, ചെറു ഈച്ചകളുടെ മുട്ടകൾ, മണ്ണ്, യീസ്റ്റ് എന്നിവയും ഈ പാത്രത്തിനുള്ളിൽ ഉണ്ടായിരുന്നു. ഈ വിധം അടച്ചു വെക്കപ്പെട്ട പാത്രത്തിൽ ഒരു കൃത്രിമ ജൈവികഅന്തരീക്ഷം രൂപപ്പെടും. ഇതുവഴിയാണ് വിത്തുകൾ അനുകൂല അന്തരീക്ഷം ഉപയോഗിച്ചുകൊണ്ട് മുളപൊട്ടുക.

ബഹിരാകാശ പദ്ധതിക്ക് മാത്രമായി ഏറ്റവും കൂടുതൽ തുക നീക്കിവെച്ച രാജ്യങ്ങളുടെ പട്ടികയിൽ രണ്ടാമനാണ് ചൈന. ഒന്നാം സ്ഥാനത്ത് യുഎസ് ആണ്. $8 ബില്യണാണ് ചൈന പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. ചൊവ്വയിലും ഇത്തരം പരീക്ഷണങ്ങൾ നടത്താനാണ് ചൈനയുടെ അടുത്ത ലക്ഷ്യം. 2022 ഓടെ സ്വന്തമായി ഒരു സ്‌പെയ്‌സ് സ്റ്റോഷൻ എന്ന സ്വപ്‌നവും ചൈന കൈവരിക്കും.

You might also like

-