പകരം ചുങ്കം ട്രംപിന്റെ ഭീഷണിക്ക് ക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന
ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ 34 ശതമാനം തീരുവ 48 മണിക്കൂറിനകം തീരുമാനം പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്. ചൈന തീരുവ പിൻവലിച്ചില്ലെങ്കിൽ , 50 ശതമാനം തീരുവ കൂടി ഏർപ്പെടുത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. ചൈനയെ ഭീഷണിപ്പെടുത്തുന്നതോ സമ്മർദ്ദത്തിലാക്കുന്നതോ നല്ല മാർഗമല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു.
വാഷിങ്ടൻ | പകരച്ചുങ്ക പ്രഖ്യാപനത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ചൈന. തീരുവ യുദ്ധത്തിൽ അമേരിക്കയ്ക്ക് മറുപടിയുമായി ചൈന രംഗത്തെത്തി. യുഎസിന്റെ ബ്ലാക്ക്മെയിൽ നയം അംഗീകരിക്കില്ലെന്ന് ചൈന. അമേരിക്കയ്ക്കെതിരെ അവസാനം വരെ പോരാടുമെന്ന് ചൈന വ്യക്തമാക്കി. ബദൽ പദ്ധതി രൂപീകരിക്കുമെന്നും ചൈന പ്രഖ്യാപിച്ചു. അമേരിക്കക്കെതിരെയുള്ള പ്രതിരോധ നടപടികൾ പിൻവലിച്ചില്ലെങ്കിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 50 ശതമാനം അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ പകരച്ചുങ്കത്തിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം തീരുവ ചുമത്തിയിരുന്നു. അധിക തീരുവ ചൈന പിന്‍വലിച്ചില്ലെങ്കില്‍ 50 ശതമാനം തീരുവ കൂടി ചുമത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ചൈന അമേരിക്കയ്ക്ക് മേൽ ഏർപ്പെടുത്തിയ 34 ശതമാനം തീരുവ 48 മണിക്കൂറിനകം തീരുമാനം പിൻവലിക്കണമെന്നാണ് മുന്നറിയിപ്പ്. ചൈന തീരുവ പിൻവലിച്ചില്ലെങ്കിൽ , 50 ശതമാനം തീരുവ കൂടി ഏർപ്പെടുത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ അറിയിച്ചു. ചൈനയെ ഭീഷണിപ്പെടുത്തുന്നതോ സമ്മർദ്ദത്തിലാക്കുന്നതോ നല്ല മാർഗമല്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്നും യുഎസിലെ ചൈനീസ് എംബസി വക്താവ് ലിയു പെങ്യു എഎഫ്‌പിയോട് പറഞ്ഞു.യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ പ്രഖ്യാപത്തിന് പിന്നാലെ ആഗോള ഓഹരി വിപണി തകർന്നടിഞ്ഞിരുന്നു. അമേരിക്കയിൽ സാമ്പത്തിക മാന്ദ്യവും പണപെരുപ്പവും ഉണ്ടാകുമെന്ന ഭീതിയും വിപണികളെ സ്വാധീനിച്ചു. കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണ് ഓഹരി വിപണി നേരിടുന്നത്. ബ്രിട്ടൻ ഓഹരി സൂചികയിൽ ഒരു വർഷത്തിനിടെ ഏറ്റവും വലിയ പ്രതിദിന ഇടിവുണ്ടായി. ഫ്രാങ്കഫർട്ട് , ഹോങ്കോംഗ് ഓഹരിസൂചികയിലും നഷ്ടമുണ്ടായി.
തകർച്ചയ്ക്ക് പിന്നാലെ ഏഷ്യൻ വിപണികളിൽ നേരി ഉണർവ് രേഖപ്പെടുത്തി. സെൻസെക്സ് 1200 പോയിന്റ് ഉയർന്നു. നിഫ്റ്റി 370 പോയിന്റ് ഉണർന്നു.