കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 425 ആയി,. 20400 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ചൈന
2019-nCoV എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാൻ നഗരത്തിലും ഹുബെ പ്രവിശ്യയിലുമായി . ഇന്നലെ 64 പേര് മരിച്ചു ഇതോടെ മരണസംഖ്യ 361 ൽ നിന്നും 425 ആയി ഉയർ
കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 425 ആയി. ചൈനയ്ക്ക് പുറത്ത് ഫിലിപ്പിൻസിലാണ് ഒരു മരണം റിപ്പോർട്ട് ചെയ്തത്. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 426 ആയി.ഇന്നലെ മാത്രം ചൈനയിൽ 64 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 20400 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ചൈന ദേശീയ ആരോഗ്യ കമ്മീഷൻ സ്ഥിരീകരിച്ചു. സാഹചര്യം അതീവ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന വിലയിരുത്തി. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരുകയാണ്. ചൈനയ്ക്ക് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ വിലക്കും തുടരും
2019-nCoV എന്നറിയപ്പെടുന്ന നോവൽ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാൻ നഗരത്തിലും ഹുബെ പ്രവിശ്യയിലുമായി . ഇന്നലെ 64 പേര് മരിച്ചു ഇതോടെ മരണസംഖ്യ 361 ൽ നിന്നും 425 ആയി ഉയർന്നെന്ന് ഹ്യൂബി അധികൃതർ പറഞ്ഞു ,
ഇതിനിടെ അമേരിക്ക ഉൾപ്പേടെ മറ്റു രാജ്യങ്ങളിക്ക് രോഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് 11 പേർക്ക് രോഗം സ്ഥികരിച്ചു ഉൾപ്പെടെ മറ്റ് രാജ്യങ്ങളിലേക്കും ഈ വൈറസ് പടർന്നു.
ചൈനക്ക് പുറത്തു കൊറോണ മരണം സ്ഥികരിച്ചിട്ടുള്ളത് ഫിലിപ്പീൻസിലാണ് വുഹാൻ താമസിച്ചിരുന്ന 44 കാരനായ പിലിപ്പിനെസ് സ്വദേശിയാണ് രോഗബാധയിൽ കഴിഞ്ഞ ദിവസ്സം മരിച്ചത് . സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ, ഇൻഫ്ലുവൻസ ഇയാൾക്ക് ബാധിച്ചതായി ഫിലിപ്പീൻസ് ആരോഗ്യ സെക്രട്ടറി ഫ്രാൻസിസ്കോ ഡ്യൂക്ക് മൂന്നാമൻ പറഞ്ഞു. ഇതോടെ ഫിലിപ്പീൻസിൽ നിന്ന് ചൈനയിലേക്കുള്ള യാത്ര നിരോധിച്ചുകൊണ്ട് ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുർട്ടെ ഉത്തരവിറക്കി