“ഓട്ടം ഹോപ്’ ഓപ്പറേഷനില്‍ ഒഹായോവില്‍ കണ്ടെത്തിയത് കാണാതായ 45 കുട്ടികളെ
50 ഏജന്‍സികള്‍ ഒരേ സമയം വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മനുഷ്യക്കടത്തിനു നേതൃത്വം നല്‍കിയ 177 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
ഒഹായൊ: ഒഹായോ സംസ്ഥാനത്ത് ഒക്ടോബര്‍ മാസം നടത്തിയ “ഓട്ടം ഹോപ്’ ഓപ്പറേഷന്റെ ഭാഗമായി വിവിധ സമയങ്ങളില്‍ കാണാതായ 45 കുട്ടികളേയും മനുഷ്യക്കടത്തിന്റെ ഇരകളായ 109 പേരേയും കണ്ടെത്തിയതായി ഒക്ടോബര്‍ 26 തിങ്കളാഴ്ച ഒഹായൊ അറ്റോര്‍ണി ജനറല്‍ ഡേവിഡ് യോസ്റ്റ പത്രസമ്മേളനത്തില്‍ അറിയിച്ചു.
50 ഏജന്‍സികള്‍ ഒരേ സമയം വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മനുഷ്യക്കടത്തിനു നേതൃത്വം നല്‍കിയ 177 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യൂണിഫോം ഓഫിസര്‍മാരോടൊത്തു അണ്ടര്‍ കവര്‍ ഓഫിസര്‍മാരും റെയ്ഡില്‍ പങ്കെടുത്തു.കഴിഞ്ഞ വര്‍ഷവും ഇതുപോലെ ഒരു ഓപ്പറേഷന്‍ നടത്തിയിരുന്നതായി ഡപ്യൂട്ടി ചീഫ് ജനിഫര്‍ നൈറ്റ് പറഞ്ഞു. എത്ര ആളുകളെ അറസ്റ്റ് ചെയ്തു എന്നതിലുപരി സാത്താന്യശക്തികളില്‍ നിന്നും എത്രപേരെ രക്ഷപ്പെടുത്താനായി എന്നതാണ് ഈ റെയ്ഡുകൊണ്ട് ലക്ഷ്യമിട്ടതെന്ന് ചീഫ് പറഞ്ഞു.
കൂടുതല്‍ അറസ്റ്റുകള്‍ നടന്നത് റ്റൊലിഡൊ, ക്ലീവ്‌ലാന്റ്, കൊളംമ്പസ് പ്രദേശങ്ങളില്‍ നിന്നാണ്. അപ്രത്യക്ഷരായ 76 കുട്ടികളുടെ കേസുകള്‍ ഇതോടെ ക്ലോസ് ചെയ്തതായും കൊളംമ്പസ് പോലീസ് ചീഫ് പറഞ്ഞു.
ഞങ്ങള്‍ നിങ്ങളെ ശ്രദ്ധിക്കുന്നു, ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും, ഞങ്ങള്‍ നിങ്ങളെ സംരക്ഷിക്കും എന്ന ശക്തമായ സന്ദേശമാണ് “ഓട്ടം ഹോപ്’ നല്‍കുന്നതെന്ന് ഫ്രാങ്ക്ലിന്‍ കൗണ്ടി ഷെറിഫ് ഡാലസ്